
പത്തനംതിട്ട: പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മോഹനൻ എന്ന പാപ്പാനാണ് മരിച്ചത്. ആന പരിപാലന കേന്ദ്രത്തിൽ വെച്ചാണ് ദാരുണമായ സംഭവം ഉണ്ടായത്. പ്രിയദർശിനി എന്ന ആനയാണ് പാപ്പാനെ ആക്രമിച്ചത്. മീന എന്ന ആനയുടെ പാപ്പാനാണ് മോഹനൻ. പ്രിയദർശിനി ആനയുടെ തുമ്പിക്കൈയിൽ പരിക്കേറ്റിരുന്നതിനാൽ അത് നോക്കാനായി എത്തിയതാണ് മോഹനൻ. അപ്പോഴാണ് ആന ഇയാളെ ആക്രമിച്ചത്. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam