ഓഖിയിൽ നിന്ന് പഠിച്ചില്ല; മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കാനായി കൊണ്ടുവന്ന 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിലെന്ന് കുമ്മനം രാജശേഖരൻ

Published : Aug 08, 2026, 04:14 PM IST
kummanam rajasekharan

Synopsis

ഓഖി ദുരന്തത്തിന് ശേഷം 18 കോടിയിലധികം രൂപ ചെലവഴിച്ച് ആരംഭിച്ച മറൈൻ ആംബുലൻസ് പദ്ധതി സർക്കാർ അനാസ്ഥ മൂലം പരാജയപ്പെട്ടതായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ആരോപിച്ചു.

തിരുവനന്തപുരം: കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ കോടികൾ ചെലവിട്ട് നടപ്പാക്കിയ മറൈൻ ആംബുലൻസ് പദ്ധതി സർക്കാരിന്റെയും ഉദ്യോഗസ്ഥ സംവിധാനത്തിന്റെയും ഗുരുതരമായ അനാസ്ഥ മൂലം പരാജയപ്പെട്ടതായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ആരോപിച്ചു. 2017-ലെ ഓഖി ദുരന്തത്തിൽ 143 മത്സ്യത്തൊഴിലാളികൾ മരിച്ചതിനെ തുടർന്നാണ് അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി പ്രത്യേക മറൈൻ ആംബുലൻസുകൾ ആരംഭിക്കാൻ തീരുമാനിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 7.5 കോടിയും, പ്ലാൻ ഫണ്ടിൽ നിന്ന് 2 കോടിയും, ബിപിസിഎൽ CSR ഫണ്ടിൽ നിന്ന് 8.75 കോടിയും ഉൾപ്പെടെ 18.24 കോടി രൂപ ചെലവഴിച്ചാണ് കൊച്ചിൻ ഷിപ്യാർഡിൽ ബോട്ടുകൾ നിർമ്മിച്ചത്. 'പ്രതീക്ഷ', 'പ്രത്യാശ', 'കാരുണ്യ' എന്നീ പേരുകളിൽ വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ മേഖലകളിൽ ഇവ വിന്യസിച്ചു. എന്നാൽ ബേപ്പൂരിലെ ബോട്ട് എൻജിൻ തകരാറിലായി ദീർഘകാലമായി ഹാർബറിലാണ്. റഡാർ, ജിപിഎസ്, കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ, ഐആർഎസ് സുരക്ഷാ സർട്ടിഫിക്കേഷനുകൾ, ഇവയുടെ അടിയന്തര വേഗത എന്നിവയിൽ വിശദീകരണം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ 5 വർഷത്തിനിടെ 225 മത്സ്യത്തൊഴിലാളികൾ മരിക്കുകയും 75 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. പ്രവർത്തിക്കാത്ത ബോട്ടുകളിലെ ജീവനക്കാർക്ക് വേതനം നൽകുന്നുണ്ടോ എന്നും, പദ്ധതിയെക്കുറിച്ച് സ്വതന്ത്ര വിദഗ്ധ സമിതിയുടെ പരിശോധനയും സമഗ്രമായ സാമ്പത്തിക ഓഡിറ്റും വേണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വി.ഡി. സവർക്കറെ  പുകഴ്ത്തിയ വിവാദ ചോദ്യാവലിയിൽ കർശന നടപടിക്ക് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ
യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് ആലപ്പുഴയിൽ; എത്തിയത് എട്ടംഗ സംഘത്തോടൊപ്പം; വൈകിട്ട് മടങ്ങും