
വർക്കല: തിരുവനന്തപുരം വര്‍ക്കലയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു.രണ്ടാം പാപ്പാന്‍ കരിയിപ്ര സ്വദേശി ബൈജുവാണ് മരിച്ചത്. ഇടവ ചിറയില്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പ് കഴിഞ്ഞ് ഒഴിഞ്ഞ പറമ്പില്‍ തളച്ച ആന ഇന്ന് വൈകുന്നേരം 5.30ഓടെ ഇടയുകയായിരുന്നു. ഒന്നാം പാപ്പാന്‍ സതീഷിനുംപരുക്കേറ്റു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam