അട്ടപ്പാടി പ്ലാമരത്ത് വീണ്ടും കാട്ടാനക്കൂട്ടം, ഒമ്പത് കാട്ടാനകൾ , ഭീതിയോടെ ജനം

Published : Aug 15, 2022, 11:09 AM IST
അട്ടപ്പാടി പ്ലാമരത്ത് വീണ്ടും കാട്ടാനക്കൂട്ടം, ഒമ്പത് കാട്ടാനകൾ , ഭീതിയോടെ ജനം

Synopsis

അടുത്തിടെ ഈ പ്രദേശത്തു ഇറങ്ങിയ ആന ആണ് മല്ലേശ്വരി എന്ന യുവതിയെ ചവിട്ടിക്കൊന്നത്

പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. അട്ടപ്പാടി പ്ലാമരത്ത് ആണ് വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങിയത്. ഒമ്പത് ആനകളാണ് കൂട്ടത്തിലുള്ളത്. അടുത്തിടെ ഈ പ്രദേശത്തു ഇറങ്ങിയ ആന ആണ് മല്ലേശ്വരി എന്ന യുവതിയെ ചവിട്ടിക്കൊന്നത്. കഴിഞ്ഞ മാസം 28ന് ആയിരുന്നു കാട്ടാന മല്ലേശ്വരിയെ ചവിട്ടി കൊന്നത്

അട്ടപ്പാടിയിൽ കാട്ടാന യുവതിയെ ചവിട്ടി കൊന്നു

കാവുണ്ടിക്കൽ പ്ലാമരത്ത് മല്ലീശ്വരിയാണ് (45) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. കഴിഞ്ഞ മാസം 28 ന് രാത്രി രണ്ടരയോടെയാണ് സംഭവം. വനത്തിനോട്‌ ചേർന്നാണ് മല്ലേശ്വരിയുടെ വീട്. രാത്രി ശബ്ദം കേട്ടു പുറത്ത് ഇറങ്ങി നോക്കിയപ്പോൾ ആണ് കാട്ടാന ആക്രമിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ വനം വാച്ചർമാർ കാട്ടിലേക്ക് തിരികെ കയറ്റിയിരുന്നു. ഉൾക്കാട്ടിലേക്ക് മടങ്ങാതിരുന്ന ആന,  പുലർച്ചെയോടെ വീണ്ടും ഇറങ്ങുകയായിരുന്നു. 

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി