സതീശനെ മുഖ്യമന്ത്രിയാക്കണം; പ്രിയങ്ക ​ഗാന്ധിക്ക് ഇ-മെയിൽ പ്രവാഹം, വയനാട്ടിൽ നിന്ന് കടുത്ത സമ്മർദ്ദം

Published : May 09, 2026, 11:19 AM ISTUpdated : May 09, 2026, 11:31 AM IST
Priyanka Gandhi

Synopsis

വിഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധിക്ക് ഇമെയിൽ പ്രവാഹമെന്ന് റിപ്പോർട്ട്. വയനാട്ടിൽ നിന്നടക്കമുള്ള പ്രവർത്തകരാണ് ഔദ്യോഗിക ഇമെയിലുകളിലേക്ക് ബന്ധപ്പെടുന്നത്. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാണ് മെയിലിലുള്ളത്.

കൽപ്പറ്റ: കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് മേൽ സമ്മർദ്ദം. വിഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ഇമെയിൽ പ്രവാഹമെന്നാണ് റിപ്പോർട്ട്. വയനാട്ടിൽ നിന്നടക്കമുള്ള പ്രവർത്തകരാണ് ഔദ്യോഗിക ഇമെയിലുകളിലേക്ക് ബന്ധപ്പെടുന്നത്. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാണ് മെയിലിലുള്ളത്. അതേസമയം, പ്രിയങ്കയുടെ മണ്ഡലത്തിൽ ഇന്ന് പ്രതിഷേധ പ്രകടനത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

സാധ്യത കെ സി വേണുഗോപാലിനെന്ന് കെസി പക്ഷ നേതാക്കൾ

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് 99 ശതമാനവും സാധ്യത കെ സി വേണുഗോപാലിനെന്ന് കെസി പക്ഷ നേതാക്കൾ. പിന്മാറില്ലെന്ന സന്ദേശം രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖർഗെയേയും അറിയിച്ചു. ഒട്ടും മയം വേണ്ടെന്ന നിലപാടിലാണ് കെ സി പക്ഷം. ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകില്ലെന്നാണ് അവകാശവാദം. ആറു മാസത്തെ സമയമുണ്ട്. സർക്കാർ നല്ല പ്രകടനം കാഴ്ച വയ്ക്കുമെന്നും അതോടെ ജയിക്കുമെന്നുമാണ് കെസി പക്ഷ നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചത്.

‌തിരുവനന്തപുരത്ത് സതീശൻ അനുകൂലികൾ കെസിയുടെ ഫ്ളക്സ് കീറിയത് പുതിയ ആയുധമാക്കാനാണ് കെസി പക്ഷ നേതാക്കളുടെ നീക്കം. ഉമ്മൻ ചാണ്ടിയുടെ ഫോട്ടോയും കീറിയെന്നാണ് വിമർശനം. ഹൈക്കമാൻഡ് നിരീക്ഷകർക്കെതിരെ വിഡി പക്ഷം പ്രചാരണം നടത്തിയെന്ന പരാതിയും ഉന്നയിക്കും. അതേസമയം വിഡി പക്ഷവും ആത്മവിശ്വാസത്തിൽ ആണ്. എല്ലാ ഘടകങ്ങളും പരിശോധിക്കണം എന്ന് സതീശൻ ആവശ്യപ്പെടും. എംഎൽഎമാരുടെ എണ്ണം മാത്രം കണക്കിൽ എടുക്കരുത്. മത്സരിച്ചത് മുന്നണിയായിട്ടാണെന്നും ഘടക കക്ഷികളുടെ അഭിപ്രായവും കണക്കിലെടുക്കണമെന്നും ആവശ്യപ്പെടും. എന്നാൽ സീനിയോറിറ്റി പരിഗണിക്കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തലയും രംഗത്തുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യൻ ആരായാലും ഐഎഎസ്, ഐപിഎസ് സമഗ്ര അഴിച്ചുപണി ഉറപ്പ്; യോഗേഷ് ഗുപ്ത വീണ്ടും വിജിലൻസ് ഡയറക്ടർ? മനോജ് ജോഷി ചീഫ് സെക്രട്ടറി?
കൊച്ചി മെട്രോയിൽ തിരക്കേറുന്നു; കഴിഞ്ഞ വർഷം മാത്രം വർധിച്ചത് 14.88 ലക്ഷം പേർ