കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരധ്യായത്തിന് അവസാനം; ഗൗരിയമ്മയുടെ നിര്യാണത്തില്‍ കെ സി വേണുഗോപാൽ

By Web TeamFirst Published May 11, 2021, 9:05 AM IST
Highlights

രാഷ്ട്രീയ നേതാവ് എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും ഗൗരിയമ്മ കേരള സമൂഹത്തിനു നൽകിയ സംഭാവനകൾ നിസ്തുലമാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വളർച്ചയ്ക്ക് നിർണ്ണായക പങ്കുവഹിച്ച ഗൗരിയമ്മയുടെ ജീവിതം ഇതിഹാസതുല്യമായിരുന്നുവെന്നും വേണുഗോപാല്‍ 

ഗൗരിയമ്മയുടെ വിയോഗത്തിലൂടെ കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരധ്യായമാണ് അവസാനിക്കുന്നതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ എം.പി. രാഷ്ട്രീയ നേതാവ് എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും ഗൗരിയമ്മ കേരള സമൂഹത്തിനു നൽകിയ സംഭാവനകൾ നിസ്തുലമാണ്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വളർച്ചയ്ക്ക് നിർണ്ണായക പങ്കുവഹിച്ച ഗൗരിയമ്മയുടെ ജീവിതം ഇതിഹാസതുല്യമായിരുന്നുവെന്നും വേണുഗോപാല്‍ പറയുന്നു. ഭൂപരിഷ്ക്കരണമുൾപ്പെടെയുള്ള നിയമനിർമ്മാണങ്ങൾ കൊണ്ടും മുന്നണികളുടെ ഭാഗമായി അവർ നയിച്ച രാഷ്ട്രീയ മുന്നേറ്റങ്ങൾ കൊണ്ടും കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ ഗൗരിയമ്മയുടെ പേര് എന്നും തിളങ്ങി നിൽക്കുമെന്നും കെ.സി.വേണുഗോപാൽ അനുശോചനസന്ദേശത്തിൽ പറഞ്ഞു


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!