വിമാനത്താവള കളളക്കടത്ത് കേസ്, മന്ത്രി ജലീലിന്‍റെ മൊഴി എൻഫോഴ്സ്മെന്‍റ് പരിശോധിക്കുന്നു

Published : Sep 13, 2020, 06:29 AM ISTUpdated : Sep 13, 2020, 07:01 AM IST
വിമാനത്താവള കളളക്കടത്ത് കേസ്, മന്ത്രി ജലീലിന്‍റെ മൊഴി എൻഫോഴ്സ്മെന്‍റ് പരിശോധിക്കുന്നു

Synopsis

കളളക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സരിത് തുടങ്ങിയവ‍ർ നൽകിയ മൊഴിയും ജലീലിന്‍റെ മൊഴിയും ഒത്തുനോക്കിയാണ് പരിശോധന.

തിരുവനന്തപുരം: സ്വർണക്കളളക്കടത്തുകേസിൽ കെടി ജലീലിന്‍റെ മൊഴി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിശദമായി പരിശോധിക്കുന്നു. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കളളക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സരിത് തുടങ്ങിയവ‍ർ നൽകിയ മൊഴിയും ജലീലിന്‍റെ മൊഴിയും ഒത്തുനോക്കിയാണ് പരിശോധന.

നയതന്ത്ര പാഴ്സലിലൂടെ കൊണ്ടുവന്ന മതഗ്രന്ഥങ്ങളുടെ മറവിൽ പ്രതികൾ കളളക്കടത്ത് അടക്കമുളള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാണ് എൻഫോഴ്സ്മെന്‍റ് കരുതുന്നത്. ഇക്കാര്യത്തിൽ ജലീലിന് കൂടുതൽ അറിവുണ്ടായിരുന്നോയെന്നാണ് അന്വേഷണം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിയേയും രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി ഈയാഴ്ച വിളിച്ചുവരുത്താനാണ് ആലോചന. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഏഴരക്കോടിയല്ല, അതിൽ കൂടുതൽ ചെലവ് വന്നാലും താൻ ഏറ്റെടുക്കും', സമസ്തക്ക് യൂസഫലിയുടെ വമ്പൻ വാ​ഗ്ദാനം; മനോഹരമായ പള്ളി നിർമിക്കും
വൻ പ്രഖ്യാപനങ്ങളുമായി മന്ത്രി വി ശിവൻകുട്ടി; 25 നടപടികൾ പ്രഖ്യാപിച്ചു; 'സംസ്ഥാനത്ത് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുക ലക്ഷ്യം'