മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചയാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചയാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. പാലക്കാട് നെല്ലൂർപ്പുള്ളി പാറോലിൽ ഷൈജുവാണ് കഴിഞ്ഞ ബുധനാഴ്ച മരിച്ചത്. ഇദ്ദേഹത്തിനാണ് ഷിഗെല്ല സ്ഥിരീകരിച്ചിരിക്കുന്നത്. വയറിളക്കവും പനിയും ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ചികിത്സയിലായിരുന്നു. പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു. സമീപത്ത് മറ്റാർക്കും രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.

YouTube video player