മസാലബോണ്ടിൽ നിന്ന് ഭൂമി വാങ്ങാൻ വിനിയോ​ഗിച്ചത് 466.19 കോടി; നോട്ടീസിൽ വിശദീകരണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

Published : Dec 01, 2025, 12:44 PM IST
Mukhiya Babita Devi ED action

Synopsis

മുഖ്യമന്ത്രി പിണറായി വിജയൻ, തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചതിൽ വിശദീകരണവുമായി ഇഡി. കൃത്യമായ ഫെമ ലംഘനവും ആർബിഐ മാർ​ഗനിർദേശങ്ങളുടെ ലംഘനവും ഉണ്ടെന്നാണ് കണ്ടെത്തൽ എന്നതാണ് ഇഡി വ്യക്തമാക്കുന്നത്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചതിൽ വിശദീകരണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഈ വർഷം ജൂൺ 27നാണ് പരാതി ഫയൽ ചെയ്തതെന്നും ഭൂമി വാങ്ങാൻ 466.19 കോടി രൂപ മാസാല ബോണ്ടിൽ നിന്ന് വിനിയോ​ഗിച്ചത് ആർബിഐ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് ഇഡിയുടെ വിശദീകരണം.

കൃത്യമായ ഫെമ ലംഘനവും ആർബിഐ മാർ​ഗനിർദേശങ്ങളുടെ ലംഘനവും ഉണ്ടെന്നാണ് കണ്ടെത്തൽ എന്നതാണ് ഇഡി വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി ഫയൽ ചെയ്തതെന്നും പറയുന്നു. ഈ വർഷം ജൂണിലാണ് പരാതി ഫയൽ ചെയ്തത്. ഇതിന്റെ തുടർനടപടികളുടെ ഭാ​ഗമായാണ് കിഫ്ബിക്കും കിഫ്ബി ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിക്കും കെഎം എബ്രഹാമിന് കിഫ്ബി സിഇഓ എന്ന നിലയിലും ധനകാര്യ മന്ത്രി തോമസ് ഐസക്കിന് കിഫ്ബി വൈസ് ചെയർമാൻ എന്ന നിലയിലും നോട്ടീസ് നൽകിയത്. ഒരു തരത്തിലും ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, ഇഡി വിശദീകരണത്തിൽ പറയുന്നത് ഫെമ ലംഘനം കണ്ടെത്തിയിട്ടുണ്ടെന്നാണ്. 2600 കോടിയിലധികം രൂപയുടെ മസാല ബോണ്ട് ഇറക്കിയെന്നാണ് ഇഡി പറയുന്നത്. ഇതിൽ 466.19 കോടി രൂപ ഭൂമി വാങ്ങാൻ ഉപയോ​ഗിച്ചു. ഈ നടപടിയാണ് ആർബിഐ നിർദേശങ്ങൾക്ക് വിരുദ്ധമെന്ന് ഇഡി വിശദീകരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, കട്ടിളപ്പടി കേസിൽ ജയിലിൽ തുടരും
ബൈക്കിന് പിന്നിൽ ഥാർ ജീപ്പ് ഇടിച്ച് അപകടം; ഭാര്യക്ക് പിന്നാലെ ഭർത്താവും മരിച്ചു, 'കേസിലെ പ്രതികളെ സംരക്ഷിക്കുന്നു', പൊലീസിനെതിരെ പ്രതിഷേധം ശക്തം