വീണ വിജയനെതിരെ ഇഡിയുടെ കൂടുതൽ കണ്ടെത്തലുകൾ; ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു, ഹവാല ഇടപാടിന് തെളിവ്

Published : Aug 19, 2026, 08:12 PM ISTUpdated : Aug 19, 2026, 08:34 PM IST
ED on Veena Vijayan

Synopsis

വീണ വിജയനെതിരെ കൂടുതൽ കണ്ടെത്തലുകളുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). മെയ് മാസം നടത്തിയ പരിശോധനയിലെ കണ്ടെത്തലുകളാണ് ഇഡി വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. വരുമാനത്തേക്കാൾ കൂടുതൽ തുകയുടെ ഇടപാടുകൾ നടത്തിയെന്നും ഇഡിയുടെ കണ്ടെത്തൽ.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കൂടുതൽ കണ്ടെത്തലുകൾ. വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽനിന്ന് കിട്ടിയെന്നും ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു. വീണ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്നും ഇഡി പറയുന്നു. വരുമാനത്തേക്കാൾ കൂടുതൽ തുകയുടെ ഇടപാടുകൾ നടത്തിയെന്നും കണ്ടെത്തലുണ്ട്. കൂടാതെ, ഇന്റർനറ്റ് കോളുകൾക്ക് വേണ്ടി മറ്റൊരു വ്യക്തിയുടെ പേരിലുള്ള സിം സംഘടിപ്പിച്ചിരുന്നുവെന്ന് സംശയിക്കുന്നതായും ഇഡി അറിയിച്ചു. മാസപ്പടിക്കേസുമായി ബന്ധപ്പെട്ടു മെയ് മാസം 27ന് വീണയുടെയും സിഎംആർഎൽ പ്രൊമോട്ടർമാരുടെയും കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇഡിയുടെ കണ്ടെത്തലുകൾ.

മെയ് മാസം നടത്തിയ പരിശോധനയിൽ വീണയുടെ കൈപ്പടയിലുള്ള ഡയറിയിൽനിന്ന് ചില വിവരങ്ങൾ കണ്ടെത്തിയെന്നും ഇതിൽ പണം കൈകാര്യം ചെയ്ത വ്യക്തികളുടെ പേരുകൾ, ചെലവഴിച്ച തുകകൾ, ദുബായിലേക്ക് മാറ്റിയ തുക തുടങ്ങിയ വിവരങ്ങൾ അടങ്ങിയിട്ടുണ്ടായിരുന്നുവെന്നും ഇഡി അറിയിച്ചു. ദുബായ് കറൻസിയായ ദിർഹം, ഇന്ത്യൻ രൂപ എന്നിവയിലുള്ള സാമ്പത്തിക വിവരങ്ങളാണ് ഡയറിയിൽ ഉണ്ടായിരുന്നതെന്നാണ് ഇഡി പറയുന്നത്.

വീണ ദുബായിലേക്ക് 3.49 ലക്ഷം ദിർഹം (85 ലക്ഷം രൂപ) അയച്ചുവെന്ന് ഇഡി വാർത്താക്കുറിപ്പിൽ പറയുന്നു. വീണയിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ, വൈഫൈ റൂട്ടറിൽ ഉപയോഗിക്കുന്നതിനായി മറ്റൊരു വ്യക്തിയുടെ പേരിൽ എടുത്ത സിം കാർഡിന്റെ ചിത്രവും ഉണ്ടായിരുന്നു. ഇന്റർനെറ്റ് കോളുകൾ വഴിയുള്ള ആശയവിനിമയങ്ങൾക്കായി ഈ സിമ്മും വൈഫൈ റൂട്ടറും അവർ മറ്റൊരു വ്യക്തിയുടെ പേരിൽ സംഘടിപ്പിച്ചതാണെന്ന് സംശയിക്കുന്നതായി ഇഡി അറിയിച്ചു.

ഹവാല ചാനലുകൾ വഴി പണം കൈമാറിയതുമായി ബന്ധപ്പെട്ട തെളിവുകളും കണ്ടെത്തിയിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി. വീണയുടെ ഡയറിയിൽ പേരുണ്ടായിരുന്ന എല്ലാ വ്യക്തികളെയും, സിം കാർഡ് നൽകിയ വ്യക്തിയെയും പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇഡി അറിയിച്ചു. വീണ വരുമാന സ്രോതസ്സുകൾക്കും അപ്പുറത്തുള്ള തുക കൈകാര്യം ചെയ്തിരുന്നതായി ഇവ വ്യക്തമാക്കുന്നുവെന്ന് അറിയിച്ച ഇഡി, നിയമനടപടികൾ സ്വീകരിക്കുമെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാലടി സർവകലാശാല പ്രതിഷേധം: റിമാൻഡിലായിരുന്ന എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം
വിഴിഞ്ഞം റോഡ് കണക്ടിവിറ്റി എൽഡിഎഫ് സർക്കാർ വൈകിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് പിണറായിയുടെ മറുപടി, 'ക്രെഡിറ്റ് അടിക്കാനുള്ള രാഷ്ട്രീയ അഭ്യാസം'