'ക്രൈംബ്രാഞ്ചിന്‍റെ എഫ്ഐആര്‍ റദ്ദാക്കണം'; എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിലേക്ക്

By Web TeamFirst Published Apr 7, 2021, 9:10 AM IST
Highlights

സന്ദീപിന്‍റെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചെന്നും ഇഡി ആരോപിക്കുന്നു. മൊഴിയെടുക്കാന്‍ അനുവദിച്ച സെഷന്‍സ് കോടതി ഉത്തരവ് റദ്ദ് ചെയ്യണെന്നും ഇഡി കോടതിയില്‍ ആവശ്യപ്പെടും.

കൊച്ചി: ക്രൈംബ്രാഞ്ചിന്‍റെ എഫ്ഐആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. സന്ദീപിന്‍റെ മൊഴി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിനെതിരെയാണ് ഇഡി ഹര്‍ജി നല്‍കുന്നത്. മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേര് പറയാന്‍ ഇഡി ഭീഷണിപ്പെടുത്തിയെന്നാണ് സന്ദീപിന്‍റെ മൊഴി. സന്ദീപിന്‍റെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചെന്നും ഇഡി ആരോപിക്കുന്നു. മൊഴിയെടുക്കാന്‍ അനുവദിച്ച സെഷന്‍സ് കോടതി ഉത്തരവ് റദ്ദ് ചെയ്യണെന്നും ഇഡി കോടതിയില്‍ ആവശ്യപ്പെടും.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും ഉന്നതർക്കുമെതിരെ എൻഫോഴ്മെൻ്റ് കള്ളതെളിവ് ഉണ്ടാക്കിയെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ മൊഴി നൽകിയെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ഇഡിയുടെ കസ്റ്റഡിയിലുള്ളപ്പോഴും ജയിലിൽ വച്ച് ഉദ്യോഗസ്ഥർ മുഖ്യമന്ത്രി സ്പീക്കർ, കെ ടി ജലീൽ, ബിനീഷ് കോടിയേരി എന്നിവർക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചു. ഇഡി ഉദ്യോഗസ്ഥർ പ്രേരിപ്പിച്ച മൊഴി നൽകി കള്ളത്തെളിവുണ്ടാക്കിയതായി സന്ദീപ് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. സന്ദീപ് നേരിട്ട് പരാതി നൽകിയിട്ടില്ലെന്നും വാർ‍ത്തകളുടെ അടിസ്ഥാനത്തിൽ ഒരു അഭിഭാഷകൻ നൽകിയ പരാതിയിലാണ് കേസെടുത്തതെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. സന്ദീപ് നായരുടെ രസഹ്യമൊഴിയെടുക്കാൻ അനുമതി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എറണാകുളം സിജെഎം കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് മൊഴിയുടെ വിശദാംശങ്ങളുള്ളത്.

click me!