കേരള ട്രേഡ് സെന്‍റര്‍ നിര്‍മ്മാണത്തിലെ സാമ്പത്തിക ഇടപെടല്‍; ചേമ്പര്‍ ഓഫ് കൊമേഴ്‍സില്‍ ഇഡി റെയ്‍ഡ്

Published : Aug 27, 2021, 03:28 PM ISTUpdated : Aug 27, 2021, 06:05 PM IST
കേരള ട്രേഡ് സെന്‍റര്‍ നിര്‍മ്മാണത്തിലെ സാമ്പത്തിക ഇടപെടല്‍; ചേമ്പര്‍ ഓഫ് കൊമേഴ്‍സില്‍ ഇഡി റെയ്‍ഡ്

Synopsis

അഡ്വാൻസ് വാങ്ങിയ കോടികൾ സ്ഥാപനത്തിന്‍റെ അക്കൗണ്ടിൽ സൂക്ഷിക്കാതെ മുൻ ഭാരവാഹികൾ വകമാറ്റി ചിലവഴിക്കുകയായിരുന്നു.

കൊച്ചി: കൊച്ചിയിലെ ചേമ്പർ ഓഫ് കൊമേഴ്സ് ഓഫീസിൽ ഇഡി റെയ്ഡ്. ചേമ്പറിന്‍റെ കഴിഞ്ഞ ഭരണസമിതി മുൻകൈയെടുത്ത് നിർമ്മിച്ച കേരള ട്രേഡ് സെന്‍ററിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതിയിലാണ് പരിശോധന. മുൻ പ്രസിഡന്‍റ് മൻസൂഖിന്‍റെ കാലയളവിലായിരുന്നു കെട്ടിടത്തിന്‍റെ നിർമ്മാണ൦. പല വ്യക്തികളിൽ നിന്നും പണം മുൻകൂറായി കൈപ്പറ്റിയെങ്കിലു൦ ഇവർക്ക് കെട്ടിടത്തിൽ വാഗ്ദാനം ചെയ്ത കട ഇപ്പോഴും നൽകിയിട്ടില്ല. 

ഇവരിൽ നിന്ന് വാങ്ങിയ കോടികൾ ചേമ്പറിന്‍റെ അക്കൌണ്ടിൽ നിന്ന് മൻസൂഖ് ഉൾപ്പടെയുള്ളവരുടെ അക്കൌണ്ടിലേക്ക് വക മാറ്റി എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കെട്ടിടത്തിൽ നിർമ്മാണ ക്രമക്കേട് സ൦ഭവിച്ചെന്ന പരാതിയിൽ ക്രൈ൦ബ്രാഞ്ച് അന്വേഷണ൦ തുടരുകയാണ്. ഇതിനിടയിലാണ് സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതിയിൽ ഇഡി പരിശോധന.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമലയിൽ കേരളീയ സദ്യ 21മുതൽ, ശബരിമല മാസ്റ്റർ പ്ലാൻ ചർച്ചയ്ക്ക് നാളെ പ്രത്യേക യോഗം
നാല് ദിവസം മുൻപ് അവധിക്ക് നാട്ടിലെത്തിയ സൈനികനെ നിലമ്പൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം