എഞ്ചിനീയറിംഗ് ഫലം പുറത്ത്; ഒന്നാം റാങ്ക് ഇടുക്കി സ്വദേശി വിഷ്ണു വിനോദിന്

Published : Jun 10, 2019, 05:34 PM IST
എഞ്ചിനീയറിംഗ് ഫലം പുറത്ത്; ഒന്നാം റാങ്ക് ഇടുക്കി സ്വദേശി വിഷ്ണു വിനോദിന്

Synopsis

കോട്ടയം ജില്ലയിൽ നിന്നുള്ള ഗൗതം ഗോവിന്ദ് രണ്ടാം റാങ്കും ആക്വിബ് നവാസ് മൂന്നാം റാങ്കും സ്വന്തമാക്കി. 600 ൽ 584.9173 സ്കോർ  നേടിയാണ് വിഷ്ണു വിനോദ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. 

തിരുവനന്തപുരം: കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിൽ ഇടുക്കി ആനക്കര സ്വദേശി വിഷ്ണു വിനോദിന് ഒന്നാം റാങ്ക്. കോട്ടയം ജില്ലയിൽ നിന്നുള്ള ഗൗതം ഗോവിന്ദ് രണ്ടാം റാങ്കും ആക്വിബ് നവാസ് മൂന്നാം റാങ്കും സ്വന്തമാക്കി. 600 ൽ 584.9173 സ്കോർ  നേടിയാണ് വിഷ്ണു വിനോദ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. 

571.5238 സ്കോറാണ് രണ്ടാം റാങ്ക് നേടിയ ഗൗതം ഗോവിന്ദ് നേടിയത്. ആക്വിബ് നവാസിന്‍റെ സ്കോർ 569.0113 ആണ്. ആദ്യ രണ്ട് റാങ്ക് ജേതാക്കളും കേരള ഹയർ സെക്കണ്ടറി വിദ്യാര്‍ത്ഥികളാണ്. ആദ്യ അയ്യായിരം റാങ്കിൽ 2341 പേർ കേരള ഹയർ സെക്കണ്ടറി പഠിച്ചവരും 2464 പേർ സിബിഎസ്ഇ വിദ്യാർത്ഥികളുമാണ്. 

ആർക്കിടെക്ചറിൽ തൃശൂർ സ്വദേശി ആലിസ് മരിയ ചുങ്കത്തും ഫാർമസിയിൽ കൊല്ലത്തുനിന്നുള്ള നവീൻ വിൻസെൻറും ഒന്നാം റാങ്ക് നേടി. 73,437 പേർ എഞ്ചിനീയറിംഗ് പരീക്ഷ എഴുതിയതിൽ 51,667 പേർ യോഗ്യത നേടി. അടുത്ത വർഷം മുതൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഓൺലൈനായി നടത്തുന്നത് പരിഗണിക്കുമെന്ന് ഫലം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ അറിയിച്ചു 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്