പ്രവേശനോത്സവത്തിനിടെ സർക്കാർ സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം; അടിമാലിയിൽ പ്രധാന അധ്യാപികയെ ഉപരോധിച്ചു

Published : Jun 02, 2025, 10:11 AM IST
പ്രവേശനോത്സവത്തിനിടെ സർക്കാർ സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം; അടിമാലിയിൽ പ്രധാന അധ്യാപികയെ ഉപരോധിച്ചു

Synopsis

ആറ് കുട്ടികൾക്ക് വേണ്ടി ഇംഗ്ലീഷ് മീഡിയം ഡിവിഷൻ തുടരാനുള്ള അധ്യാപകരും ഇല്ലെന്ന് വിശദീകരണം. അതിനിടെ, പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

ഇടുക്കി: പുതിയ അധ്യയനം വർഷം തുടങ്ങുന്ന ഇന്ന് പ്രവേശനോത്സവത്തിനിടെ സ്കൂളിൽ പ്രതിഷേധം. ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കിയ സംഭവത്തിലാണ് അടിമാലി ഗവൺമെൻറ് ഹൈസ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം നടക്കുന്നത്. മുന്നറിയിപ്പില്ലാതെ ഡിവിഷൻ  നിർത്തലാക്കിയതിലാണ് രക്ഷിതാക്കൾ പ്രധാന അധ്യാപികയെ ഉപരോധിക്കുന്നത്. വിദ്യാർത്ഥികൾ കുറവുള്ളതിനാൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിലനിർത്താൻ സാധിക്കില്ലെന്ന് അധ്യാപകർ വ്യക്തമാക്കി. ആറ് കുട്ടികൾക്ക് വേണ്ടി ഇംഗ്ലീഷ് മീഡിയം ഡിവിഷൻ തുടരാനുള്ള അധ്യാപകരും ഇല്ലെന്നാണ് സ്കൂൾ പറയുന്നത്.

ഡിവിഷൻ നിർത്തുന്ന കാര്യം അറിയിച്ചത് മെയ് 30 മാത്രമാണെന്ന് രക്ഷിതാക്കൾ പറയുന്നു. മറ്റൊരു സ്കൂളിലും ഇനി അഡ്മിഷൻ കിട്ടില്ല. 8 വർഷം ഇംഗ്ലീഷ് മീഡിയം പഠിച്ച് ഇനി മലയാളം മീഡിയത്തിലേക്ക് മാറുന്നത് അപ്രായോഗികമാണെന്നും രക്ഷിതാക്കൾ പറയുന്നു. സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. അതിനിടെ, പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

ഒഡീഷയിൽ നിന്ന് ആലുവയിലേക്ക്, തൃശൂരെത്തിയപ്പോൾ 19കാരിക്ക് പ്രസവ വേദന; ടാറ്റാനഗർ ട്രെയിനിൽ കുഞ്ഞിന് ജന്മം നൽകി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ