കള്ളൻ വിജയൻ ലേഖന വിവാദം: ദേശാഭിമാനി വാരാന്തപ്പതിപ്പ് മുന്‍ എഡിറ്റർ കെ ആർ അജയൻ രാജിവെച്ചു

Published : Aug 21, 2026, 03:16 PM IST
kallan vijayan

Synopsis

നേരത്തെ വരാന്ത പതിപ്പിന്റെ ചുമതലയിൽ നിന്ന് ഇദ്ദേഹത്തെ മാറ്റിയിരുന്നു. ഒന്നുകിൽ രാജി അല്ലെങ്കിൽ നീണ്ട അവധി ആയിരുന്നു ആവശ്യപ്പെട്ടത്. മുതിർന്ന മാധ്യമ പ്രവർത്തകൻ രാജിവെക്കുന്നത്.

തിരുവനന്തപുരം: കള്ളൻ വിജയൻ ലേഖന വിവാദത്തിൽ ദേശാഭിമാനി വാരാന്തപ്പതിപ്പ് മുന്‍ എഡിറ്റര്‍ കെ ആർ അജയൻ രാജിവെച്ചു. നേരത്തെ വരാന്ത പതിപ്പിന്റെ ചുമതലയിൽ നിന്ന് ഇദ്ദേഹത്തെ മാറ്റിയിരുന്നു. ഒന്നുകിൽ രാജി അല്ലെങ്കിൽ നീണ്ട അവധി ആയിരുന്നു ആവശ്യപ്പെട്ടത്. മുതിർന്ന മാധ്യമ പ്രവർത്തകനാണ് കെ ആർ അജയൻ.

അജയനോട് റസിഡൻ്റ് എഡിറ്റർ നേരത്തെ വിശദീകരണം തേടിയിരുന്നു. കള്ളൻ വിജയൻ എന്ന തലക്കെട്ട് പാർട്ടി വിരുദ്ധമല്ലെന്ന മറുപടിയാണ് വാരാന്തപ്പതിപ്പ് എഡിറ്റർ കെ ആർ അജയൻ നൽകിയത്. തലക്കെട്ട് മാറ്റാൻ ആവശ്യപ്പെട്ടിട്ടും തയാറാകാതെ മാധ്യമങ്ങൾക്ക് വിവരം ചോർത്തിയെന്ന് കാണിച്ചാണ് വാരാന്തപ്പതിപ്പ് എഡിറ്റർക്ക് റസിഡൻ്റ് എഡിറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

ദേശാഭിമാനി മുക്കിയ കള്ളൻ വിജയനെ കുറിച്ചുള്ള ലേഖനം സാമൂഹിക മാധ്യമത്തിൽ കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകൻ പ്രസിദ്ധീകരിച്ചിരുന്നു. കള്ളൻ വിജയൻ, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പിഒ എന്ന അതേ തലക്കെട്ടിൽ തന്നെയാണ് ദേശാഭിമാനിക്ക് വേണ്ടി എഴുതിയ ടിസി രാജേഷ് ലേഖനം ഫേസ് ബുക്കിലിട്ടത്. പുല്ലമ്പാറയിലെ അറിയപ്പെടുന്ന നാടകപ്രവർത്തകൻ വിജയനെ കുറിച്ചുള്ള ലേഖനത്തിൽ പാർട്ടി വിരുദ്ധമായതൊന്നുമില്ല. എഡിറ്റോറിയൽ ബോർഡിലെ ചിലർ തലക്കെട്ട് മാറ്റാനാവശ്യപ്പെട്ടതിൻ്റെ പേരിലെ തർക്കമാണ് സപ്ലിമെൻ്റ് മുടങ്ങലിലേക്ക് എത്തിയത്.

ലേഖനത്തിന് പറ്റിയ തലക്കെട്ട് കള്ളൻ വിജയൻ എന്ന് തന്നെയാണെന്നായിരുന്നു വാരാന്തപ്പതിപ്പ് എഡിറ്റർ കെആർ അജയൻ്റെ നിലപാട്. റസിഡറ്റ് എഡിറ്റർ നൽകിയ കാരണം കാണിക്കൽ നോട്ടീസിനും സമാന മറുപടിയാണ് അജയൻ നൽകിയത്. പുറത്തെല്ലാം നിഷേധിക്കുമ്പോഴും സൺഡേ സപ്ലിമെന്റ് പിൻവലിച്ച പ്രശ്നം പാർട്ടിക്കകത്ത് നീറുകയാണ്. കേന്ദ്ര കമ്മിറ്റി അംഗമായ പുത്തലത്ത് ദിനേശൻ ചീഫ് എഡിറ്ററും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് റസിഡന്‍റ് എഡിറ്ററുമായിരിക്കെ ദേശാഭിമാനിയിൽ നയപരമായ നോട്ടക്കുറവ് ഉണ്ടെന്ന വിമർശനം ശക്തമാണ്. ഒരു സാധാരണ തലക്കെട്ട് വളച്ചൊടിച്ച് വിവാദമാക്കിയെന്ന് മാത്രമല്ല പാർട്ടിക്കും പത്രത്തിനും കേടില്ലാത്ത വിധത്തിൽ അതിനെ കൈകാര്യം ചെയ്യാനും കഴിയാത്തതിലാണ് അതൃപ്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂർ സെൻട്രൽ ജയിലിൽ അടക്കാൻ ഉത്തരവ്
വള്ളസദ്യയുടെ മറവിൽ പണം തട്ടൽ, ആറന്മുളയിൽ പരാതി, നടപടി ആവശ്യപ്പെട്ട് പള്ളിയോടസേവസംഘവും