'കൂടെ ജോലി ചെയ്യുന്നയാൾ അപായപ്പെടുത്തിയേക്കും, എല്ലാം കരയിലെത്തിയിട്ട് പറയാം'; ദുരൂഹത കൂട്ടി ഇനോസിന്റെ സന്ദേശം

Published : Feb 28, 2023, 07:29 AM ISTUpdated : Feb 28, 2023, 07:56 AM IST
'കൂടെ ജോലി ചെയ്യുന്നയാൾ അപായപ്പെടുത്തിയേക്കും, എല്ലാം കരയിലെത്തിയിട്ട് പറയാം'; ദുരൂഹത കൂട്ടി ഇനോസിന്റെ സന്ദേശം

Synopsis

മകനെ അപായപ്പെടുത്തുകയോ തട്ടിക്കൊണ്ടു പോവുകയോ ചെയ്തതാകാമെന്നാണ് വർഗീസ് സംശയം പ്രകടിപ്പിക്കുന്നത്. 

മുംബൈ : മുംബൈ തീരത്തെ ഓയിൽ റിഗിൽ നിന്നും മലയാളിയെ കടലിൽ വീണ് കാണാതായ സംഭവത്തിൽ ദുരൂഹത ഏറുന്നു. അടൂർ സ്വദേശി ഇനോസ് സ്വയം കടലിലേക്ക് എടുത്തുചാടിയെന്ന വാദത്തിൽ കമ്പനി ഉറച്ച് നിൽക്കുക്കുമ്പോഴും, മകൻ ആത്മഹത്യ ചെയ്യില്ലെന്ന് ആവർത്തിക്കുകയാണ് അച്ഛൻ വർഗീസ്. മകനെ അപായപ്പെടുത്തുകയോ തട്ടിക്കൊണ്ടു പോവുകയോ ചെയ്തതാകാമെന്നാണ് വർഗീസ് സംശയം പ്രകടിപ്പിക്കുന്നത്. 

അതിനിടെ ദുരൂഹത കൂട്ടി, കാണാതാവുന്നതിന് തൊട്ടുമുമ്പ് ഇനോസ് വർഗീസ് സുഹൃത്തിന് അയച്ച സന്ദേശം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഒപ്പം ജോലി ചെയ്യുന്ന കരൺ എന്നയാൾ അപായപ്പെടുത്തിയേക്കുമെന്നും കരയിൽ എത്തിയശേഷം വിശദമായി പറയാമെന്നുമാണ് ഇനോസ് സന്ദേശത്തിൽ സുഹൃത്തിനോട് പറയുന്നത്. കരണിന്  തന്നെ സംശയമുണ്ടെന്നും ചോദ്യം ചെയ്തതായും ഇനോസ് പറയുന്നുണ്ട്. കസ്റ്റഡിയിലുള്ള കരണിനെ മുംബൈ പൊലീസ് രണ്ടു ദിവസമായി ചോദ്യം ചെയ്യുകയാണ്. 

വെള്ളിയാഴ്ച രാത്രിയാണ് ഇനോസ് കടലിൽ ചാടിയെന്ന് കമ്പനിയിൽ നിന്ന് കുടുംബത്തിന് വിവരം കിട്ടുന്നത്. എന്നാൽ അതേ ദിവസം പകൽ വീട്ടിലേക്ക് വിളിച്ചപ്പോൾ ജോലി പൂർത്തിയായെന്നും വൈകീട്ട് ഹെലികോപ്റ്ററിൽ കരയിലേക്ക് പോവുമെന്നുമാണ് ഇനോസ് അമ്മയോട് പറഞ്ഞത്. മടങ്ങി വരുമെന്ന് പറഞ്ഞ മകൻ മരണത്തിലേക്ക് എടുത്തു ചാടില്ലെന്ന് കുടുംബം പറയുന്നു. 

ഇനോസ് ആരെയോ ഭയന്നിരുന്നതായി ഇനോസിന്‍റെ സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിന് ലഭിച്ച വിവരം. കാണാതാവുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സുഹൃത്തുക്കൾക്കയച്ച സന്ദേശത്തിലാണ് ഈ സൂചനയുള്ളത്. ഈ സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകളും കുടുംബം കേസ് രജിസ്റ്റർ ചെയ്ത യെല്ലോ ഗേറ്റ് പൊലീസിന് കൈമാറിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ലഭ്യമല്ല. കടലിലേക്ക് ചാടും മുൻപ് ഭാഗത്തെ വിളിച്ചമെല്ലാം ഇനോസ് തന്നെ അണച്ചുകളഞ്ഞെന്നാണ് കമ്പനി കുടുംബത്തെ അറിയിച്ചത്. 

ചാലക്കുടി കോ ഓപറേറ്റീവ് ബാങ്ക് തട്ടിപ്പ്; പ്രതിയായ സിപിഎം നേതാവിന് സർക്കാർ സംരക്ഷണമെന്നാരോപണം

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം