കുടിവെള്ള പ്രശ്നത്തിന് പരിഹാരമായില്ല; എറണാകുളം പാഴൂർ പമ്പ് ഹൗസിലെ ട്രയൽ റൺ വൈകുന്നു 

Published : Feb 28, 2023, 06:43 AM ISTUpdated : Feb 28, 2023, 08:02 AM IST
കുടിവെള്ള പ്രശ്നത്തിന് പരിഹാരമായില്ല; എറണാകുളം പാഴൂർ പമ്പ് ഹൗസിലെ ട്രയൽ റൺ വൈകുന്നു 

Synopsis

ജോലികൾ പൂർത്തിയാവാത്തതാണ് ട്രയൽ റൺ വൈകാൻ കാരണം. മോട്ടോർ 51 അടി താഴ്ചയിലുള്ള കിണറിൽ സ്ഥാപിക്കുന്ന ജോലികൾ തുടരുന്നുകയാണെന്ന് വാട്ടർ അതോരിറ്റി അറിയിച്ചു. 

കൊച്ചി : എറണാകുളം പാഴൂർ പമ്പ് ഹൌസിലെ ട്രയൽ റൺ വൈകുന്നു. പുലർച്ചെ 2 മണിക്ക് പമ്പിംഗ് തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല. ജോലികൾ പൂർത്തിയാവാത്തതാണ് ട്രയൽ റൺ വൈകാൻ കാരണം. മോട്ടോർ 51 അടി താഴ്ചയിലുള്ള കിണറിൽ സ്ഥാപിക്കുന്ന ജോലികൾ തുടരുന്നുകയാണെന്ന് വാട്ടർ അതോരിറ്റി അറിയിച്ചു. എട്ട് മണിയോടെ ട്രയൽ റൺ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്നും വാട്ടർ അതോരിട്ടി അറിയിച്ചു. 

പമ്പിംഗ് തുടങ്ങിയാലും ജലലഭ്യതയിൽ അനുകൂലമായ രീതിയിൽ മാറ്റമുണ്ടാകാൻ ഇനിയും ഒരു ദിവസം കൂടി വേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത് . രണ്ട് മോട്ടോറുകളിൽ നിന്നായി 6 കോടി ലിറ്റർ വെള്ളമാണ് വിതരണത്തിനായി എത്തുക. കേടായ മൂന്നാമത്തെ മോട്ടോറിന്‍റെ ട്രയൽ റൺ അടുത്ത വെള്ളിയാഴ്ച നടത്താനാണ് നിലവിലെ ശ്രമം. ഇതുംകൂടി ശരിയായാലേ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹരമാകൂ. ഫോർട്ട് കൊച്ചിയിലും ചെല്ലാനത്തും കൺട്രോൾ റൂമുകൾ തുറന്നെങ്കിലും ടാങ്കറുകളിലൂടെയുള്ള ജലവിതരണം കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ പരാതി. 

 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിംങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം