
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ദിനത്തോടനുബന്ധിച്ച് കനകക്കുന്നിൽ നടന്നുവരുന്ന എന്റെ കേരളം മെഗാപ്രദർശന വിപണനമേള നാളെ (ജൂൺ 2 ) അവസാനിക്കും. മെയ് 27നാണ് മേള ആരംഭിച്ചത്. പ്രശസ്തരമായ കലാകാരൻമാർ നയിക്കുന്ന സാംസ്കാരി കലാപരിപാടികളടക്കം നിരവധി പരിപാടികളാണ് മേളയുടെ ഭാഗമായി കനകക്കുന്നിൽ അരങ്ങേറുന്നത്.
ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം 2022 മെയ് 27ന് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് നിർവ്വഹിച്ചത്.
ഊരാളി ബാൻഡിന്റെ മ്യൂസിക്കൽ ഷോ, ശാസ്താംകോട്ട കനൽ ബാൻഡിന്റെ നാടൻ പാട്ടുമേളം, പേരാമ്പ്ര മാതായുടെ നൃത്ത പരിപാടി, പ്രശസ്ത സൂഫി സംഗീതജ്ഞൻ സമീർ ബിൻസിയുടെ സൂഫി സംഗീതം തുടങ്ങി നിരവധി പരിപാടികളാണ് കനകക്കുന്നിൽ അരങ്ങേറിയത്.
ശീതീകരിച്ച 250 ഓളം സ്റ്റാളുകൾ, കലാസാംസ്കാരിക പരിപാടികൾ, നവീന സാങ്കേതിക വിദ്യകളുടെ പ്രദർശനം,എന്റെ കേരളം ഐ-പിആർഡി, കേരളത്തെ അറിയം - ടൂറിസം പ്രദർശനം, കാർഷിക വിപണന - പ്രദർശനമേള, നിരവധി രുചി വിഭവങ്ങളുമായി ഫുഡ്കോർട്ട് എന്നിവയും മേളയുടെ ഭാഗമാണ്. രാവിലെ 10 മുതൽ രാത്രി 10വരെയാണ് പ്രവേശനം. സൌജന്യമാണ് പ്രവേശനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam