'എന്‍റെ കേരളം' മേള കോട്ടയം: 200 സ്റ്റാളുകള്‍, ദിവസവും കലാപരിപാടികള്‍

Published : May 16, 2023, 05:45 PM IST
'എന്‍റെ കേരളം' മേള കോട്ടയം: 200 സ്റ്റാളുകള്‍, ദിവസവും കലാപരിപാടികള്‍

Synopsis

പ്രദര്‍ശന-വിപണന മേള കോട്ടയത്ത് മെയ് 16 മുതൽ 22 വരെ നടക്കും. നാഗമ്പടം മൈതാനമാണ് വേദി. പ്രവേശനം സൗജന്യമാണ്.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തിൽ സംഘടിപ്പിക്കുന്ന 'എന്‍റെ കേരളം' പ്രദര്‍ശന-വിപണന മേള കോട്ടയത്ത് മെയ് 16 മുതൽ 22 വരെ നടക്കും. നാഗമ്പടം മൈതാനമാണ് വേദി. പ്രവേശനം സൗജന്യമാണ്.

സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ 200 സ്റ്റാളുകൾ മേളയിലുണ്ട്. 'കേരളം ഒന്നാമത്', ടൂറിസം, കിഫ്ബി പവലിയനുകൾ, കാർഷിക പ്രദർശന വിപണന മേള, സാംസ്കാരിക കലാപരിപാടികൾ, മെ​ഗാ ഭക്ഷ്യമേള, സെമിനാറുകൾ, ബിസിനസ് ടു ബിസിനസ് മീറ്റുകൾ, കായിക വിനോദ പരിപാടികൾ തുടങ്ങിയ മേളയുടെ ഭാ​ഗമാണ്.

മെയ് 16 വൈകീട്ട് 6.30-ന് ഗാനമേള. അവതരണം - പിന്നണി ഗായകരായ ദുര്‍ഗ വിശ്വനാഥ്, വിപിൻ സേവ്യര്‍. മെയ് 17 വൈകീട്ട് 6.30-ന് അക്മ മെഗാഷോ, മെയ് 18 വൈകീട്ട് 6.30-ന് പ്രസീത ചാലക്കുടി (പതി ഫോക്ക്ബാൻഡ്) യുടെ നാടൻപാട്ടും ദൃശ്യാവിഷ്‍കാരവും 'ഓളുള്ളേരി എക്സ്‍പ്രസ്'. മെയ് 19 വൈകീട്ട് ഏഴിന് കാളിദാസ കലാകേന്ദ്രത്തിന്‍റെ നാടകം 'ചന്ദ്രികയ്ക്കുണ്ടൊരു കഥ'. 

മെയ് 20 ശനിയാഴ്ച്ച വൈകീട്ട് 6.30-ന് ജാസി ഗിഫ്റ്റ് & ബാൻഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടി 'മ്യൂസിക് നൈറ്റ്'. മെയ് 21 ഞായര്‍ ഉച്ചയ്ക്ക് മൂന്നിന് കേരള പോലീസ് ഡോഗ് ഷോ. വൈകീട്ട് 6.30-ന് സ്റ്റീഫൻ ദേവസി & സോളിഡ് ബാൻഡിന്‍റെ 'മ്യൂസിക് മിസ്റ്ററി'. മെയ് 22 വൈകീട്ട് 6.30-ന് 'ലൈവ് ബാൻഡ്' അവതരണം താമരശ്ശേരി ചുരം.

ദിവസവും രാവിലെ പത്തിനും ഉച്ചയ്ക്ക് 1.30-നും സെമിനാറുകള്‍ നടക്കും. ഇതോടൊപ്പം സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തിൽ ദിവസവും ബിടുബി മീറ്റ്, ഡി.പി.ആര്‍ വര്‍ക്ക് ഷോപ് എന്നിവയും ഉണ്ടാകും.

മെയ് 22-ന് വൈകീട്ട് നാലിന് സമാപന സമ്മേളനം സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ ചിഫ് വിപ് എൻ‍. ജയരാജ് അദ്ധ്യക്ഷനാകും. 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം