വികലാംഗനെന്തിനാ കറുത്ത കൊടീം കൊണ്ട് നടക്കുന്നത്, നടക്കാൻ വയ്യാത്ത പാവത്തെ കൊടിയുമായി അയച്ചത് തെറ്റെന്ന് ഇപി

Published : Dec 18, 2023, 11:01 AM ISTUpdated : Dec 18, 2023, 11:31 AM IST
വികലാംഗനെന്തിനാ കറുത്ത കൊടീം കൊണ്ട് നടക്കുന്നത്, നടക്കാൻ വയ്യാത്ത പാവത്തെ കൊടിയുമായി അയച്ചത് തെറ്റെന്ന് ഇപി

Synopsis

പാവത്തെ കൊണ്ട് ഈ ക്രൂരതയ്ക്ക് എറിഞ്ഞു കൊടുക്കുന്നതെന്തിന്?ഇതെല്ലാം നിരാശ ബാധിച്ച കോൺഗ്രസിന്‍റെ  ഒരു വിഭാഗത്തിന്‍റെ  പണിയെന്ന് ഇടതുമുന്നണി കണ്‍വീനര്‍.

തൃശ്ശൂര്‍: നവകേരള ബസിനു നേരെ കരിങ്കൊടി വീശിയ അംഗപരിമിതനായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികരണവുമായി ഇടതുമുന്നണി കണ്‍വീനര്‍ ഇപിജയരാജന്‍ രംഗത്ത്.വികലാംഗന്നെന്തിനാണ് കറുത്ത കൊടിയും കൊണ്ട് നടക്കുന്നത്.നടക്കാൻ വയ്യാത്ത പാവത്തെ കൊടിയുമായി അയച്ചത് തെറ്റാണ് .പാവത്തെ കൊണ്ട് ഈ ക്രൂരതയ്ക്ക് എറിഞ്ഞു കൊടുക്കുന്നതെന്തിനാണ്. എന്തിനാണ് കുട്ടികളെ കരിങ്കൊടിയുമായി അയക്കുന്നത്. ഇതെല്ലാം നിരാശ ബാധിച്ച കോൺഗ്രസിന്‍റെ  ഒരു വിഭാഗത്തിന്‍റെ  പണിയാണെന്നും അദ്ദേഹം പറഞ്ഞു.

also read:കരിങ്കൊടി കാണിച്ചു, പൊലീസ് എടുത്ത് മാറ്റി,ഡിവൈഎഫ്ഐക്കാര്‍ പിറേക വന്ന് ചവിട്ടി, ഭീഷണിയുണ്ടെന്ന് അംഗപരിമിതന്‍

ഗൺമാന്‍റെ മർദ്ദനത്തെ അദ്ദേഹം ന്യായീകരിച്ചു.അദ്ദേഹത്തിന്‍റെ  ചുമതലയാണ്നിര്‍വഹിച്ചത്. .നാല്‍പാടി വാസൂനെ വെടിവച്ചു കൊന്നത് സുധാകരനും ഗൺമാനുമാണ്.ഗൺമാൻമാരുടെ വെല്ലുവിളി രണ്ടാമത്തെത്.ഒന്നാമത്തേത് നവകേരളയാത്രക്കു നേരെയുള്ള ആക്രമണമാണ്.അക്രമവാസനയുള്ളവരെ തെരഞ്ഞുപിടിച്ച് അക്രമത്തിനയക്കുകയാണ്.

ഗവർണർ കേരളത്തിന് അപമാനമാണെന്നും ഇപിജയരാജന്‍ പറഞ്ഞു എന്താണ് വേണ്ടതോ അത്  ബന്ധുക്കളും കേന്ദ്ര സർക്കാരും ചെയ്യണം..ഇദ്ദേഹത്തെ ചികിത്സിപ്പിക്കാൻ കോടതിയിൽ പോകാൻ പറ്റുമോ.ഒരു സംസ്ഥാനത്തിന്‍റെ ഗവർണർ ഇങ്ങനെയാണോ പെരുമാറേണ്ടത്.ഒരു ഭരണതന്ത്രജ്ഞൻ പോകട്ടെ.ഒരു സാധാരണ മനുഷ്യന്‍റെ  നിലവാരത്തിലാണോ ഗവര്‍ണര്‍ സംസാരിക്കുന്നത്..മുതിർന്നവർ ഇങ്ങനെ നിലവാരമില്ലാത്തരീതിയിൽ പോകരുത്.ഒരു സംസ്ഥാനത്തിന്‍റെ  ഗവർണ്ണർ പദവിയെപ്പറ്റി വല്ല നിശ്ചയമുണ്ടോ.ഈ ഗവർണർ പെരുമാറും പോലെ രാഷ്ട്രപതി പെരുമാറിയാൽ പ്രധാനമന്ത്രിയുടെ നില എന്താവും.ഗർണറെ തിരിച്ചു വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ