രണ്ട് കാലുകളും ഇല്ലാത്ത ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോന് കണ്ടല്ലൂരിനാണ് മര്‍ദനമേറ്റത്.കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് അജിമോൻ
ആലപ്പുഴ:നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങൾക്കിടെ, മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു കാഴ്ചയായിരുന്നു രണ്ട് കാലുകളും ഇല്ലാത്ത യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂരിനെ കായംകുളത്ത് വെച്ച് ഒരു സംഘം ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിക്കുന്ന കാഴ്ച. മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാണിച്ച തന്നെ സമീപത്തെ പൊലീസുകാർ എടുത്ത് മാറ്റിയ ശേഷം ഓടിയെത്തിയ ഡിവൈഎഫ്ഐ പിറകിൽ കൂടി വന്ന ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് അജിമോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് അജിമോൻ ഇപ്പോൾ
സി പി എമ്മിന്‍റെ പിന്തുണയില്ലാതെ ഇവർ ഇത്തരത്തിൽ ആക്രമിക്കില്ലെന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അജിമോൻ പറയുന്നു. പുറത്തിറങ്ങിയാൽ ജീവന് വരെ ഭീഷണിയുണ്ട്.അജിമോൻ ഉൾപ്പെടെ പൊലീസിന്‍റേയും എസ് എഫ് ഐ ഡിവൈഎഫ്ഐ പ്രവർത്തകരുടെയും മർദ്ദനമേറ്റ നിരവധി പേർ ഹരിപ്പാട്ആ ശുപത്രിയിൽ ചികിത്സയിലുണ്ട്. വ്യക്തമായ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് മർദ്ദനങ്ങളെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അരിത ബാബു പറഞ്ഞു
