ഫുട്ബോള്‍ യുദ്ധമാണോ? 'ട്രംപിന് സ്പോർട്സ്മാൻ സ്പിരിറ്റ് ഇല്ല', ഫുൾബോളിനെ പോലും വെറുതെ വിടുന്നില്ലെന്ന് ഇപി ജയരാജൻ

Published : Jul 09, 2026, 04:35 PM IST
EP Jayarajan Donald Trump

Synopsis

ഡോണൾഡ് ട്രംപിന് സ്പോട്സ്മാൻ സ്പിരിറ്റ് ഇല്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. റഫറി റെഡ് കാര്‍ഡ് കാണിച്ച് പുറത്താക്കിയ ഫുട്ബോള്‍ താരത്തെ ട്രംപ് ഇടപെട്ട് തിരിച്ചെടുത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് യുദ്ധമാണോയെന്നും ഇപി ചോദിച്ചു.

കണ്ണൂര്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. ട്രംപിന് സ്പോട്സ്മാൻ സ്പിരിറ്റ് ഇല്ലെന്നാണ് ഇപിയുടെ വിമർശനം. റഫറി റെഡ് കാര്‍ഡ് കാണിച്ച് പുറത്താക്കിയ ഫുട്ബോള്‍ താരത്തെ ട്രംപ് ഇടപെട്ട് തിരിച്ചെടുത്ത നടപടിയെയാണ് ഇപി വിമർശിച്ചത്. ഇത് യുദ്ധമാണോയെന്ന് ഇപി ചോദിച്ചു. ഇപ്പോൾ ട്രോളുകളിൽ നിറയുന്ന ഈജിപ്ത് അർജന്‍റീന മത്സരത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ഫുട്ബോളിലെ ട്രംപ് കൈകടത്തിലെ ജയരാജൻ രൂക്ഷമായി വിമർശിച്ചത്. കടുത്ത ഫുട്ബോൾ ആരാധകനാണ് മുൻ കായിക മന്ത്രി കൂടിയായ ഇ പി ജയരാജൻ.

ബോസ്നിയക്കെതിരായ നോക്കൗട്ട് മത്സരത്തിൽ റെഡ് കാർഡ് ലഭിച്ച യുഎസ് താരത്തിന് ട്രംപിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് ലോകകപ്പ് പ്രീക്വാർട്ടർ കളിപ്പിക്കാന്‍ ഫിഫ അനുമതി നൽകിയത്. പ്രീക്വാർട്ടറിൽ ബൽജിയത്തിനെതിരെയാണ് യുഎസ് കളിക്കേണ്ടത്. യുഎസ് സ്ട്രൈക്കറായ ഫ്ലോറിയൻ ബലോഗണിന് ചുവപ്പ് കാർഡ് ലഭിച്ചതിനെ തുടർന്ന് ഒരു മത്സരത്തിൽ സസ്പെൻഷൻ നേരിടേണ്ടിവന്നിരുന്നു. എന്നാൽ ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയുമായി സംസാരിച്ചതിനാൽ ഈ വിലക്ക് ഒരു വർഷത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ഫിഫയുടെ ഈ നടപടിക്കെതിരെ ബെൽജിയം ഫുട്ബോൾ അസോസിയേഷനും യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫയും ശക്തമായി രംഗത്തെത്തിയിരുന്നു. ഫിഫ ലക്ഷ്മണരേഖ മറികടന്നുവെന്നായിരുന്നു യുവേഫയുടെ കടുത്ത വിമർശനം. യുഎസ് താരത്തിനെതിരായ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ട്രംപ് മൂന്ന് തവണ ഇൻഫന്റിനോയെ വിളിച്ചെന്നാണ് റിപ്പോർട്ടുകൾ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ആവശ്യം, ഹർജി ഇടക്കാല ഉത്തരവിനായി മാറ്റി ഹൈക്കോടതി
'പ്രിയങ്കാ ഗാന്ധി, നിങ്ങൾ എവിടെയാണ്?' ഇത് വെറും വാക്കുകളുടെ സമയമല്ല എന്ന് ഓർമ്മിപ്പിച്ച് കത്ത്; വിമർശനവുമായി എഐഎസ്എഫ്