എം ടി വിമർശിച്ചത് പിണറായിയെ തന്നെയാണ്,ഇപിജയരാജന് മനസ്സിലാകാഞ്ഞിട്ടല്ല, കാര്യം പറഞ്ഞാൽ പണി പോകുമെന്ന പേടിയാണ്

Published : Jan 12, 2024, 10:32 AM ISTUpdated : Jan 12, 2024, 10:34 AM IST
എം ടി വിമർശിച്ചത് പിണറായിയെ തന്നെയാണ്,ഇപിജയരാജന് മനസ്സിലാകാഞ്ഞിട്ടല്ല, കാര്യം പറഞ്ഞാൽ പണി പോകുമെന്ന പേടിയാണ്

Synopsis

എം ടി ഉദ്ദേശിച്ചത് കേരളത്തെ തന്നെയാണ്.പറഞ്ഞത് മോദിക്കും പിണറായിക്കും ബാധകമെന്ന് കെ.മുരളീധരന്‍

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്‍റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗത്തില്‍ ഉദ്ദേശിച്ചത് കേരളത്തെ തന്നെയാണെന്ന് കെ.മുരളീധരന്‍ എംപി പറഞ്ഞു. മുഖ്യമന്ത്രി പിണറായിയെ തന്നെയാണ് വിമർശിച്ചത്.വായിക്കുന്നവർക്ക് കാര്യം മനസ്സിലാകും.പറഞ്ഞത് ഇ പി ജയരാജന് മനസ്സിലാകാഞ്ഞിട്ടല്ല, കാര്യം പറഞ്ഞാൽ പണി പോകുമെന്ന പേടിയാണ് ഇ പിക്ക്.പറഞ്ഞത് മോദിക്കും പിണറായിക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ ഞെട്ടി സിപിഎം; വിശദീകരണവുമായി ദേശാഭിമാനി
 
അയോധ്യയിൽ കോൺഗ്രസ്‌ പങ്കെടുക്കാത്തത് ഇടത് സമ്മർദം കാരണമെന്ന എം. വി. ഗോവിന്ദന്‍റെ  പ്രസ്താവന നത്തോലി പറയുന്നത് കേട്ട് തിമിംഗലം തീരുമാനം എടുത്തെന്ന് പറയുന്നത് പോലെയാണെന്നും മുരളീധരൻ പറഞ്ഞു.കോൺഗ്രസിന്‍റെ  തീരുമാനം ഉചിതമായ സമയത്ത് തന്നെയാണ് .പിണറായി വിജയന്‍റെ  മുസ്ലിം ലീഗ് അനുകൂല പ്രസംഗം കേള്‍ക്കുമ്പോള്‍ സിഎച്ചിന്‍റെ  പ്രതികരണം ഇന്നും പ്രസക്തമാണ്.വിശ്വാസിയെ ഒരിക്കലേ പാമ്പുകടിക്കൂ എന്നായിരുന്നു സി.എച്ച് പണ്ട് പ്രതികരിച്ചത്

'പല്ലുള്ള ഒരു രാഷ്ട്രീയ വിമർശനം കേൾക്കുന്നത് ഒത്തിരി നാളുകൾക്ക് ശേഷം, എംടിക്ക് നന്ദി'; ഗീവർഗീസ് മാർ കൂറിലോസ്

 

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി
ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'