
കണ്ണൂർ: സിപിഎമ്മിൽ സംഘടനാ ദൗർബല്യം വലുതാണെന്നു ഇ പി ജയരാജൻ. ശത്രുക്കളുടെ കടന്നാക്രമണം പ്രതിരോധിക്കാനായില്ല. ഇടതു പാർട്ടി എന്ന നിലയിൽ സിപിഎമ്മിന്റെ പ്രസക്തിക്കു കോട്ടം തട്ടി. സ്ഥാനാർഥി നിർണയത്തിലും പാളിച്ചയുണ്ടായി. ബ്രാഞ്ചുകളിൽ വലിയൊരു ശതമാനവും ഫലപ്രദമായി പ്രവർത്തിക്കുന്നില്ല.ബ്രാഞ്ച് യോഗങ്ങൾ ചേരുന്നത് പരിമിതമായി. പാർട്ടി അംഗങ്ങൾ ഉത്തരവാദിത്തം നിർവഹിച്ചില്ല. ബ്രാഞ്ച് സെക്രട്ടറിമാർക്ക് ഫലപ്രദമായി നയിക്കാനായില്ല. ലോക്കൽ, ഏരിയാ കമ്മിറ്റികൾ പാളിച്ചകൾ തിരുത്തിയില്ല. ബിജെപിയുമായി ബന്ധമെന്ന പ്രചാരണം പ്രതിരോധിക്കാനായില്ല. ചില വ്യക്തികളുടെ തെറ്റായ പ്രവണത പാർട്ടിയെ ബാധിക്കുന്നു. സി.പി.എം ജനങ്ങളിൽ നിന്ന് അകന്നുപോയി. പണപ്പിരിവുമായി മാത്രം പോകുന്ന പാർട്ടിയെന്ന ആക്ഷേപമുണ്ടായി. പലസ്തീൻ വിഷയത്തിലെ നിലപാട് മുസ്ലിം പ്രീണനമായി പ്രചരിപ്പിച്ചു. ശബരിമല പോലുള്ള വിഷയങ്ങളിൽ എതിരാളികൾ ധ്രുവീകരണം നടത്തി. ന്യൂനപക്ഷങ്ങളുടെ സംരക്ഷകരെന്ന സി.പി.എം പ്രതിച്ഛായ ഇല്ലാതാക്കാൻ പ്രചാരണം നടന്നു.
യുഡിഎഫ്, ബിജെപി പ്രചാരണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനായില്ല. സംഘടനാ ദൗർബല്യവും സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും തിരിച്ചടിയായി. ഭരണം നഷ്ടപ്പെട്ടതല്ല, വോട്ട് കുറഞ്ഞതാണ് പ്രധാന പ്രശ്നമെന്നാണ് ഇ.പി വിശദമാക്കുന്നത്. സ്വന്തം വോട്ടർമാർ തന്നെ എതിരായി വോട്ട് ചെയ്യുന്ന സാഹചര്യമുണ്ടായി. നേതൃതലത്തിൽ പ്രവർത്തിച്ചവർ മറുകണ്ടം ചാടി. നമ്മളാണ് പാർട്ടിയുടെ മുഖം .ആ മുഖം വ്യക്തതയുള്ളതും വികൃതമല്ലാത്തതും ആയിരിക്കണം. വിശാല ജില്ലാ കമ്മിറ്റി സ്വാഗത സംഘ രൂപീകരണ യോഗത്തിലാണ് ഇ.പി. ജയരാജന്റെ വിമർശനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam