ഇ പിയുടെ പ്രസ്താവന ഉണ്ടയില്ലാ വെടി, ആർഎസ്പി മുന്നണിവിടാനുണ്ടായ സാഹചര്യം ആദ്യം പഠിക്കണം; വിമർശിച്ച് എ എ അസീസ്

Published : Apr 20, 2022, 12:23 PM IST
 ഇ പിയുടെ പ്രസ്താവന ഉണ്ടയില്ലാ വെടി, ആർഎസ്പി മുന്നണിവിടാനുണ്ടായ സാഹചര്യം ആദ്യം പഠിക്കണം; വിമർശിച്ച് എ എ അസീസ്

Synopsis

ആർ എസ് പി പുനർവിചിന്തനം നടത്തണമെന്ന ഇപി യുടെ പ്രസ്തവന ഉണ്ടയില്ലാ വെടിയാണ് എന്നാണ് അസീസ് വിമർശിച്ചത്. ആർ എസ് പി മുന്നണി വിടാൻ ഇടയായ സാഹചര്യം ജയരാജൻ പഠിക്കട്ടെ. ആ പ്രശ്നങ്ങൾക്ക് ആദ്യം പരിഹാരം ഉണ്ടാക്കട്ടെ. അതിനു ശേഷം മതി ആർ എസ് പിയുമായി ചർച്ചയെന്നും എ എ അസീസ് പറഞ്ഞു. 

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ വിമർശനവുമായി ആർഎസ്പി നേതാവ് എ എ അസീസ്. ആർ എസ് പിയെ തകർത്ത് സി പി എമ്മിന്റെ അടിമയാക്കി കൊണ്ടുപോകാൻ ശ്രമിക്കേണ്ട. അതിനു വെച്ച വെള്ളം ജയരാജൻ വാങ്ങി വച്ചാൽ മതിയെന്നും എ എ അസീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇടു മുന്നണി വിട്ടതിനെക്കുറിച്ച് ആർഎസ്പി പുനർവിചിന്തനം നടത്തണമെന്ന് ഇ പി ജയരാജൻ അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു എ എ അസീസ്. 

ആർ എസ് പി പുനർവിചിന്തനം നടത്തണമെന്ന ഇപി യുടെ പ്രസ്തവന ഉണ്ടയില്ലാ വെടിയാണ് എന്നാണ് അസീസ് വിമർശിച്ചത്. ആർ എസ് പി മുന്നണി വിടാൻ ഇടയായ സാഹചര്യം ജയരാജൻ പഠിക്കട്ടെ. ആ പ്രശ്നങ്ങൾക്ക് ആദ്യം പരിഹാരം ഉണ്ടാക്കട്ടെ. അതിനു ശേഷം മതി ആർ എസ് പിയുമായി ചർച്ചയെന്നും എ എ അസീസ് പറഞ്ഞു. 

'ആർഎസ്‍പി പുനർചിന്തനം നടത്തണം. യുഡിഎഫിൽ എത്തിയ ആർഎസ്പി ഒന്നുമല്ലാതായി. സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകടാണ് ആ പാർട്ടി ഈ നിലയിലെത്താൻ കാരണം. അവർ പുനപരിശോധന നടത്തിയാൽ നല്ലത്' എന്നായിരുന്നു ഇ പി ജയരാജൻ പറഞ്ഞത്. 

Read Also: കോൺ​ഗ്രസിനെ തള്ളിയാൽ ലീ​ഗിനെ സ്വീകരിക്കാം; പ്രതീക്ഷിക്കാത്ത പലരും എൽഡിഎഫിലേക്ക് വരുമെന്നും ഇ പി ജയരാജൻ

കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്ലീം ലീഗ് വന്നാൽ മുന്നണിപ്രവേശം അപ്പോൾ ആലോചിക്കുമെന്ന് എൽഡിഎഫ് കണ്‍വീനർ ഇ പി ജയരാജൻ. എൽഡിഎഫിന്‍റെ കവാടങ്ങൾ അടക്കില്ല. മുന്നണി ശക്തിപ്പെടുകയാണ്. മുന്നണി വിപുലീകരണം എൽഡിഎഫ് നയമാണ്. പ്രതീക്ഷിക്കാത്ത പല പാർട്ടികളും മുന്നണിയിൽ വന്നേക്കുമെന്നും ഇ പി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

എൽഡിഎഫ് നയങ്ങൾ അംഗീകരിച്ച് വന്നാൽ പിജെ കുര്യനുമായും സഹകരിക്കും. മാണി സി കാപ്പൻ തിരികെ വന്നാലും സഹകരിപ്പിക്കും. എസ്ഡിപിഐ വോട്ട് വേണോ വേണ്ടയോ എന്ന് ഇപ്പോൾ പറയേണ്ട കാര്യമില്ല.  തെരഞ്ഞെടുപ്പ് കാലത്താണ് അതു സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത്. 

പി.ശശിക്ക് പൊളിറ്റിക്കൽ സെക്രട്ടറിയാകാൻ ഒരു അയോഗ്യതയുമില്ല. ഏക അഭിപ്രായത്തോടെയാണ് സംസ്ഥാന സമിതി തീരുമാനമെടുത്തത്. ഒരാൾക്കെതിരെ നടപടി എടുത്താൽ അത് ആജീവനാന്തമല്ല.  തെറ്റുകൾ ആവർത്തിക്കുമോ എന്ന ആശങ്കയുടെ കാര്യമില്ല. 

ക്രിസ്ത്യൻ ന്യൂനപക്ഷം കേരളത്തിൽ സുരക്ഷിതരാണ്. ഇടതുഭരണത്തിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് ആശങ്ക വേണ്ട. ലൗ ജിഹാദും നാർക്കോട്ടിക്ക് ജിഹാദും ഇല്ല. മിശ്രവിവാഹങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം എന്നും ഇ പി ജയരാജൻ പറഞ്ഞു.  

പാർട്ടി കോൺ​ഗ്രസിനെത്തിയ സീതാറാം യെച്ചൂരി സഞ്ചരിച്ച വാഹനത്തെ ചൊല്ലിയുള്ള വിവാദത്തിലും ഇ പി മറുപടി പറഞ്ഞു. പാർട്ടി നേതാക്കളെ ഓട്ടോറിക്ഷയിൽ കയറ്റാനാകില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നേതാക്കൾക്ക് നല്ല സൗകര്യം നൽകണം. ഇന്നോവ ആ‍ഡംബര വാഹനം അല്ല എന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു