ആക്രമിക്കാനെത്തിയത് ഭീകരൻമാരെപ്പോലെ, തടയുക മാത്രമാണ് ചെയ്തത്; ഇൻഡി​ഗോ കേസിലെ പുനരന്വേഷണത്തിൽ പ്രതികരിച്ച് ഇ പി ജയരാജൻ

Published : Jun 16, 2026, 05:10 PM IST
ep jayarajan

Synopsis

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ആക്രമണം. കോടതിയിൽ കാര്യങ്ങൾ എല്ലാം വിശദീകരിക്കും.

തിരുവനന്തപുരം: ഇൻഡി​ഗോ കേസിലെ പുനരന്വേഷണത്തിൽ പ്രതികരണവുമായി ഇ പി ജയരാജൻ. ആക്രമിക്കാനെത്തിയത് ഭീകരൻമാരെപ്പോലെയെന്നും തടയുക മാത്രമാണ് ചെയ്തതെന്നും ഇപി ജയരാജൻ പറഞ്ഞു. കോടതിയിൽ എല്ലാക്കാര്യങ്ങളും വിശദീകരിക്കും. താൻ പ്രതിയും പരാതിക്കാരനും ആയിരുന്നില്ലെന്നും തന്റെ പേര് പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും ഇ പി ജയരാജൻ ചൂണ്ടിക്കാട്ടി. തന്നെ വിചാരണ ചെയ്തിട്ടില്ല. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ആക്രമണം. കോടതിയിൽ കാര്യങ്ങൾ എല്ലാം വിശദീകരിക്കും. പോലീസിലായിരുന്നു പരാതിക്കാർ പരാതി നൽകേണ്ടിയിരുന്നത്. 

കോടതി പോലീസ് അല്ല, കോടതിക്ക് കാര്യങ്ങൾ പരിശോധിക്കാം. കേരളത്തിന്റെ സമാധാന അന്തരീക്ഷത്തെ തകർക്കാൻ നടത്തിയ ആസൂത്രിത ശ്രമമാണ് ഇൻഡിഗോ വിമാനത്തിൽ ഉണ്ടായത്. കാര്യങ്ങളെല്ലാം പരിശോധിച്ചാൽ കോടതിക്ക് ഇങ്ങനെ ഒരു അഭിപ്രായം പറയാൻ കഴിയില്ല. കേസ് വന്നാൽ അതിനെപ്പറ്റി അപ്പോൾ പറയാമെന്നും ഇ പി ജയരാജൻ പ്രതികരിച്ചു. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോഴിക്കോട് നാല് വയസുകാരിക്ക് ഷി​ഗല്ല സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്
'നമ്മുടെ പുരുഷന്മാർ പാവങ്ങൾ അല്ലേ? അവർക്ക് ആര് കൊടുക്കും ഫ്രീ ട്രിപ്പ്? ഇനിയിപ്പോൾ ഫെമിനിച്ചികൾ അച്ഛനും അമ്മായി അച്ഛനും പറയും'; പാർവതി