സ്ത്രീകൾക്ക് സൗജന്യയാത്ര നൽകാം, നഷ്ടപരിഹാരം നൽകണം; സ്വകാര്യ ബസ് സർവീസ് സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ

Published : Jun 16, 2026, 04:38 PM IST
bus owners

Synopsis

ഈ നിർദേശങ്ങൾ അം​ഗീകരിക്കാത്ത പക്ഷം ഈ മാസം 30 മുതൽ സ്വകാര്യ ബസ് സർവീസുകൾ നിന്നുപോകുന്ന സാഹചര്യമാണെന്നും ഫെഡ‍റേഷൻ ഭാരവാഹികൾ അറിയിച്ചു.

തിരുവനന്തപുരം: സ്വകാര്യ ബസ് സർവീസുകൾ സർക്കാർ ഭാഗികമായി ഏറ്റെടുക്കണമെന്ന നിർദേശവുമായി ബസ് ഉടമകൾ. സ്വകാര്യ ബസുകളുടെ ദിവസ കലക്ഷൻ സർക്കാരിന് നൽകാമെന്നും പ്രതിദിനം ഒരു ബസിന് കിലോമീറ്ററിന് 55 രൂപ സർക്കാർ നൽകണമെന്നും ആവശ്യപ്പെട്ടു. ഡ്രൈവറെ സ്വകാര്യ ബസുടമ നിയമിക്കും. കണ്ടക്ടറെ സർക്കാർ നിയമിക്കണം. റോഡ് നികുതി, ഇൻഷുറൻസ്, അറ്റകുറ്റപ്പണി സ്വകാര്യ ബസ് ഉടമ വഹിക്കും. സ്ത്രീകൾക്ക് സൗജന്യമായി സർവീസ് നൽകാം, നഷ്ട പരിഹാരം സർക്കാർ നൽകണമെന്നും ബസ് ഉടമകളുടെ ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. ഈ നിർദേശങ്ങൾ അം​ഗീകരിക്കാത്ത പക്ഷം ഈ മാസം 30 മുതൽ സ്വകാര്യ ബസ് സർവീസുകൾ നിന്നുപോകുന്ന സാഹചര്യമാണെന്നും ഫെഡ‍റേഷൻ ഭാരവാഹികൾ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോഴിക്കോട് നാല് വയസുകാരിക്ക് ഷി​ഗല്ല സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്
'നമ്മുടെ പുരുഷന്മാർ പാവങ്ങൾ അല്ലേ? അവർക്ക് ആര് കൊടുക്കും ഫ്രീ ട്രിപ്പ്? ഇനിയിപ്പോൾ ഫെമിനിച്ചികൾ അച്ഛനും അമ്മായി അച്ഛനും പറയും'; പാർവതി