ശോഭ സുരേന്ദ്രനും ടിജി നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജൻ

Published : May 01, 2024, 08:29 PM IST
ശോഭ സുരേന്ദ്രനും ടിജി നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജൻ

Synopsis

നോട്ടീസിന് പിന്നാലെയാണിപ്പോള്‍ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. തന്നെയും പാര്‍ട്ടിയെയും അധിക്ഷേപിക്കുന്നതിനും കരിവാരി തേക്കുന്നതിനുമാണ് ഇത്തരം വിവാദങ്ങളെന്ന നിലപാടിലാണ് ഇപി ജയരാജൻ

കണ്ണൂര്‍: ബിജെപി നേതാവ് ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി എല്‍ഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ. തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നാണ് പരാതി. നേരത്തെ ഇരുവര്‍ക്കുമെതിരെ ഇപി, വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇവര്‍ക്ക് പുറമെ കെപിസിസി അധ്യക്ഷൻ കെ സുധാകരനും നോട്ടീസ് അയച്ചു.

നോട്ടീസിന് പിന്നാലെയാണിപ്പോള്‍ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. തന്നെയും പാര്‍ട്ടിയെയും അധിക്ഷേപിക്കുന്നതിനും കരിവാരി തേക്കുന്നതിനുമാണ് ഇത്തരം വിവാദങ്ങളെന്ന നിലപാടിലാണ് ഇപി ജയരാജൻ.

കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി, ബിജെപിയിലേക്ക് പോകാനൊരുങ്ങി എന്നതാണ് ഇപിക്കെതിരെ വന്നിട്ടുള്ള വിവാദം. ശോഭ സുരേന്ദ്രനാണ് ഈ വാദം ഉന്നയിച്ചത്. എന്നാല്‍ വിഷയത്തില്‍ പിണറായിയെ കൂടി ചേര്‍ത്തുകൊണ്ടുള്ള വിശദീകരണങ്ങളും വെളിപ്പെടുത്തലുകളുമാണ് നന്ദകുമാര്‍ നടത്തിയത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഇരുവര്‍ക്കുമെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാൻ ജയരാജനും പാര്‍ട്ടിയും തീരുമാനിച്ചത്.

Also Read:- ബിജെപിയില്‍ ചേരാൻ ഇപി തയ്യാറായിരുന്നു, മൂന്ന് വട്ടം കണ്ടുവെന്ന് ശോഭ സുരേന്ദ്രൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

'കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി': മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് ആൺസുഹൃത്ത് അലൻ
വ്യാജരേഖയുണ്ടാക്കി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേര് വോട്ടര്‍ പട്ടികയിൽ ചേര്‍ത്തെന്ന് പരാതി; എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്