
കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതയിലെ തർക്കത്തിൽ ഉന്നത വൈദിക നേതൃത്വം ഉടൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സഭാ വിശ്വാസികളായ സ്ത്രീകളുടെ കൂട്ടായ്മ രംഗത്ത്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥ ലിഡ ജേക്കബ്, എം ജി സെൻട്രൽ സർവ്വകലാശാല മുൻ വി സി ഡോ.ജാൻസി ജെയിംസ്, വനിത കമ്മീഷണൻ മുൻ അംഗം പ്രൊഫ.മോനമ്മ കൊക്കാട് അടക്കമുള്ളവരാണ് ബിഷപ്പുമാർക്ക് തുറന്ന കത്ത് അയച്ചത്. ഡിസംബർ 23,24 ദിവസങ്ങളിൽ കൊച്ചി സെന്‍റ് മേരിസ് ബസിലിക്കയിൽൽ നടന്ന കുർബാന തർക്കത്തിൽ രൂപതാ വ്യത്യാസമില്ലാതെ സ്ത്രീ സമൂഹം പ്രതിഷേധം അറിയിക്കുന്നുവെന്ന് കത്തിൽ പറയുന്നു.
സഭയിലെ ബിഷപ്പുമാർ തമ്മിലെ ഐക്യമില്ലായ്മ ആത്മീയ തകർച്ചയ്ക്ക് കാരണമാകുന്നുവെന്ന് കുറ്റപ്പെടുത്തൽ. ഇത്തരം സംഭവങ്ങളിൽ നിരവധി യുവാക്കൾ സഭയും വിശ്വാസവും വിട്ട് പോകാൻ ഇടയാക്കുന്നുവെന്നും കത്തിൽ വിശ്വാസി കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു. കൾച്ചറൽ അക്കാദമി ഓഫ് പീസ് എന്ന സംഘടനയുടെ പേരിലാണ് സർക്കാർ- വകുപ്പുകളിലടക്കം ഉന്നത പദവി വഹിച്ചിട്ടുള്ള ക്രൈസ്തവ വിശ്വാസികളായ സ്ത്രീകളുടെ കൂട്ടായ്മ കത്ത് നൽകിയിരിക്കുന്നത്.
എറണാകുളം അങ്കമാലി അതിരൂപത കുർബാന പ്രതിഷേധം: ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam