പൊലീസിനെ ഉപയോഗിച്ച് പള്ളിയിലും ബിഷപ്പ് ആസ്ഥാനത്തും വൈദികരെയും വിശ്വാസികളെയും തടയുകയാണെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. 

അങ്കമാലി: എറണാകുളം അങ്കമാലി അതിരൂപത കുർബാന പ്രതിഷേധത്തിന് എതിരെ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നൽകിയ ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.
മറുപടി നൽകാൻ സാവകാശം വേണമെന്ന് പ്രതിഷേധക്കാർ ഹൈക്കോടതിയെ അറിയിച്ചു.
പൊലീസിനെ ഉപയോഗിച്ച് പള്ളിയിലും ബിഷപ്പ് ആസ്ഥാനത്തും വൈദികരെയും വിശ്വാസികളെയും തടയുകയാണെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. പള്ളിയിൽ കുർബാന സമയം പൊലീസ് കയറുന്നത് ഒഴിവാക്കണം എന്നും അൽമായ മുന്നേറ്റം സെക്രട്ടറി കോടതിയെ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred