
എറണാകുളം: കുർബാന തർക്കത്തിൽ എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനമായ കൊച്ചിയിലെ മേജർ ആർച്ച് ബിഷപ്പ് ഹൗസിൽ ഒരു വിഭാഗം വൈദികരുടെ പ്രതിഷേധം തുടരുന്നു. അറസ്റ്റ് ചെയ്തു നീക്കും വരെ പ്രതിഷേധം തുടരാനാണ് വൈദികരുടെ തീരുമാനം. പ്രശ്നപരിഹാരത്തിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ രാവിലെ 11 മണിയ്ക്ക് ചർച്ച നടത്തും.
എറണാകുളം അങ്കമാലി അതിരൂപതയിൽ ഭരണമാറ്റം; ബിഷപ്പ് ജോസഫ് പാപ്ലാനിക്ക് പുതിയ ചുമതല
കളക്ടർ ചേമ്പറിൽ നടക്കുന്ന ചർച്ചയിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ, ആർച്ച് ബിഷപ്പ് ജോസഫ് പാമ്പ്ലാനി, സമരസമിതി അംഗങ്ങൾ, വൈദിക സമിതി അംഗങ്ങൾ എന്നിവരും ചർച്ചയിൽ പങ്കെടുക്കും. അതേ സമയം ബിഷപ്പ് ഹൗസിലെ പ്രതിഷേധത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളിൽ കൂടുതൽ പേർക്കെതിരെ പൊലീസ് കേസെടുക്കും. പ്രതിഷേധത്തിനിടെ കൊച്ചി സെൻട്രൽ പോലീസ് എസ് ഐ അടക്കം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.
ചരിത്രം കുറിക്കാൻ ഐഎസ്ആര്‍ഒ; സ്പേഡെക്സ് ദൗത്യം അവസാന ഘട്ടത്തിൽ, സ്പേസ് ഡോക്കിങ് ഉടൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam