കുർബാന തർക്കം തീരുന്നു; അടച്ചിട്ട സെന്‍റ് മേരീസ് ബസലിക്ക തുറക്കും, ഏകീകൃത കുര്‍ബാന ചൊല്ലും, സമവായമിങ്ങനെ

Published : Dec 20, 2023, 09:04 AM ISTUpdated : Dec 20, 2023, 09:05 AM IST
കുർബാന തർക്കം തീരുന്നു; അടച്ചിട്ട സെന്‍റ് മേരീസ് ബസലിക്ക തുറക്കും, ഏകീകൃത കുര്‍ബാന ചൊല്ലും, സമവായമിങ്ങനെ

Synopsis

തിരുപ്പിറവി ചടങ്ങിൽ മാത്രം സിനഡ് കുർബാന അർപ്പിക്കാനും തീരുമാനമായി. ബിഷപ് ബോസ്കോ പുത്തൂരാണ് ഏകീകൃത കുർബാന ചൊല്ലുക. ചര്‍ച്ചയിലെ തീരുമാനം സംബന്ധിച്ച് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും

കൊച്ചി:രണ്ടുവര്‍ഷം നീണ്ട കുര്‍ബാന തര്‍ക്കം സമവായത്തിലേക്ക്. എറണാകുളം -അങ്കമാലി അതിരൂപതയിലെ കുർബാന തർക്കമാണ് ചര്‍ച്ചയിലൂടെ സമവായത്തിലേക്ക് എത്തിയിരിക്കുന്നത്. വത്തിക്കാൻ പ്രതിനിധിയുമായുള്ള ചർച്ചയിലാണ് പ്രശ്നപരിഹാരത്തിന് ധാരണയായത്. ചര്‍ച്ചയിലെ  അടച്ചിട്ട സെന്‍റ് മേരീസ് ബസലിക്ക തുറക്കാന്‍ തീരുമാനമായി. ഡിസംബർ 24 നാണ് പള്ളി തുറക്കുക. തിരുപ്പിറവി ചടങ്ങിൽ മാത്രം സിനഡ് കുർബാന അർപ്പിക്കാനും തീരുമാനമായി. ബിഷപ് ബോസ്കോ പുത്തൂരാണ് ഏകീകൃത കുർബാന ചൊല്ലുക. ചര്‍ച്ചയിലെ തീരുമാനം സംബന്ധിച്ച് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

മറ്റു പള്ളികളിൽ വർഷത്തിലൊരിക്കൽ സിനഡ് കുർബാന അർപ്പിക്കും.മലയാറ്റൂരിൽ മറ്റ് രൂപതകളിൽ നിന്ന് എത്തുന്നവർക്ക്  സിനഡ് കുർബാന അർപ്പിക്കാം.മുൻകൂട്ടി ബുക്ക് ചെയ്താൽ സൗകര്യമൊരുക്കും.മൈനർ സെമിനാരികളിൽ  മാസത്തിൽ ഒരിക്കൽ ഏകീകൃത കുർബാന ചൊല്ലും. എറണാകുളം-അങ്കമാലി അതിരൂപതയിലെ രണ്ട് വർഷം നീണ്ട തർക്കത്തിന് ആണ് ഇപ്പോള്‍ സമവായിരിക്കുന്നത്.

ഏകീകൃത കുർബാന തര്‍ക്കം; മാർപ്പാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ച് ബിഷപ് ഇന്ന് കൊച്ചിയിലെത്തും

'മാര്‍പ്പാപ്പയുടെ തീരുമാനം അനുസരിക്കണം, ഏകീകൃത കുര്‍ബാനയില്‍ വിട്ടുവീഴ്ചയില്ല', ബിഷപ് ബോസ്കോ പുത്തൂര്‍

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വി കുഞ്ഞികൃഷ്ണന്‍റെ വെളിപ്പെടുത്തൽ ചര്‍ച്ചയാക്കി രാഷ്ട്രീയ കേരളം; ഫണ്ട് തിരിമറി ആരോപണം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് വിഡി സതീശൻ
'ഗണേഷ് കുമാര്‍ എന്നിൽ എന്റെ പിതാവിനെ കാണുന്നുണ്ടോ'; വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ