ജൂലൈ ഒന്നു മുതൽ ജനപങ്കാളിത്തത്തോടെ കുർബാന ആരംഭിക്കും

Web Desk   | Asianet News
Published : Jun 28, 2020, 08:48 AM IST
ജൂലൈ ഒന്നു മുതൽ ജനപങ്കാളിത്തത്തോടെ കുർബാന ആരംഭിക്കും

Synopsis

ഓരോ ദിവസവും എത്തുന്നവരുടെ വിവരങ്ങൾ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കണം. ആരോഗ്യ പ്രവർത്തകരോ പൊലീസോ ആവശ്യപ്പെട്ടാൽ ഈ രജിസ്റ്റർ കൈമാറണം. 

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ജൂലൈ ഒന്നു മുതൽ ജനപങ്കാളിത്തത്തോടെ കുർബാന ആരംഭിക്കും. ഇതു സംബന്ധിച്ച സർക്കുലർ അതിരൂപത പുറത്തിറക്കി. പരമാവധി 25 പേർക്ക് പ്രതിദിന കുർബാനയിൽ പങ്കെടുക്കാം. 

ഓരോ ദിവസവും എത്തുന്നവരുടെ വിവരങ്ങൾ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കണം. ആരോഗ്യ പ്രവർത്തകരോ പൊലീസോ ആവശ്യപ്പെട്ടാൽ ഈ രജിസ്റ്റർ കൈമാറണം. 

10 വയസ്സിനു താഴെയുളളവരും 60 വയസ്സിനു മുകളിലുള്ളവരും സർക്കാർ നിർദ്ദേശം അനുസരിച്ച് പരിപാടികളിൽ പങ്കെടുക്കരുത്, എന്നീ നി‍‍ർദേശങ്ങളും സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

PREV
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമോ ? പൾസർ സുനി അടക്കം 6 പ്രതികളുടെ ശിക്ഷ നാളെ, തെളിഞ്ഞത് ബലാത്സംഗമടക്കം കുറ്റം