
കൊച്ചി: തൃപ്പുണിത്തുറ എരൂർ കാർത്യായനി ഗവ. യുപി സ്കൂളിൻ്റെ മതില്‍ ഇടിഞ്ഞ് വീണു. പഴക്കം ചെന്ന കെട്ടിടത്തിന്റെ പിൻവശത്തെ മതിലാണ് ഇടിഞ്ഞ് വീണത്. നേരത്തെ അടുക്കളയായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിൻ്റെ പിൻവശത്തെ മതിൽ ആണ് ഇടിഞ്ഞ് വീണത്. കെട്ടിടത്തിന് 100 വർഷം പഴക്കമുണ്ട്. അപകടത്തില്‍ ആർക്കും പരിക്കില്ല.
ഇന്നലെ പാലക്കാട് വടക്കഞ്ചേരിയിൽ സ്കൂളിന്റെ മതിൽ തകർന്നു വീണിരുന്നു. മംഗലം ഗാന്ധി സ്മാരക സ്കൂളിന്റെ മതിലാണ് റോഡിലേക്ക് വീണത്. സ്കൂൾ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ഈ സമയത്ത് മറ്റു വാഹനങ്ങൾ ഈ വഴി പോവാത്തതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. ചുറ്റുമതിൽ പുറത്തോട്ട് ചരിഞ്ഞ നിലയിലാണ് തകർന്നുപോയ മതിലിന്റെ മറ്റൊരു ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനോട് ചേർന്നുള്ള ദിത്തിയുടെ ഭാഗം അടർന്നു നിൽക്കുന്ന നിലയിലാണ്. ഈ ഭാഗത്തുള്ള മതിൽക്കെട്ട് എപ്പോൾ വേണമെങ്കിലും തകർന്നുവീഴാവുന്ന നിലയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam