ഇ.എസ് ബിജിമോളെ  സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടിവിൽ ഉൾപ്പെടുത്തിയില്ല

Published : Jan 10, 2023, 08:55 PM IST
 ഇ.എസ് ബിജിമോളെ  സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടിവിൽ ഉൾപ്പെടുത്തിയില്ല

Synopsis

കാനം പക്ഷത്തുള്ള കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡണ്ട് മാത്യു വർഗീസിനെയും എക്സിക്യൂട്ടിവിൽ ഉൾപ്പെടുത്തിയില്ല.

ഇടുക്കി: പീരുമേട് മുൻ എംഎൽഎയും സംസ്ഥാനത്തെ പ്രധാന വനിത നേതാവുമായ ഇ.എസ് ബിജിമോളെ  സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടിവിൽ ഉൾപ്പെടുത്തിയില്ല. കഴിഞ്ഞ തവണത്തെ എക്സിക്യൂട്ടീവ് അംഗമായ ബിജിമോളെയാണ് സംസ്ഥാന നേതൃത്വം ജില്ലാ സെക്രട്ടറിയായി പരിഗണിച്ചിരുന്നു. എന്നാൽ ഇസ്മായിൽ പക്ഷം തിരിഞ്ഞെടുപ്പ് ആവശ്യപ്പെടുകയും ഇതിൽ ബിജിമോൾ  പരാജയപ്പെടുകയുമായിരുന്നു. ഇതിന് പിന്നാലെ ജില്ലാ നേതൃത്വത്തിനെതിരെ പരസ്യമായി ബിജിമോൾ രംഗതെത്തിയിരുന്നു. കാനം പക്ഷത്തുള്ള കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡണ്ട് മാത്യു വർഗീസിനെയും എക്സിക്യൂട്ടിവിൽ ഉൾപ്പെടുത്തിയില്ല.

PREV
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി