മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് ഫ്ലൈറ്റ് യാത്രയിൽ നീങ്ങാത്ത ദുരൂഹത; ഉത്തരം കിട്ടാൻ ബുധനാഴ്ച വരെ കാത്തിരിക്കണം

Published : Sep 25, 2026, 01:00 PM IST
CM VD Satheesan Chartered Flight trip

Synopsis

മുഖ്യമന്ത്രിയുടെ വിവാദമായ ചാർട്ടേർഡ് വിമാനയാത്രയുടെ ചെലവ് ആര് വഹിച്ചു എന്നതിലെ ദുരൂഹത തുടരുകയാണ്. ചിപ്സൺ ഏവിയേഷനും കേളചന്ദ്ര കമ്പനിയും തമ്മിലുള്ള പണമിടപാടിൽ വ്യക്തത വന്നിട്ടില്ല. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിന് ശേഷം മാത്രമേ മുഖ്യമന്ത്രി ഇക്കാര്യത്തിൽ വിശദീകരണം നൽകുകയുള്ളൂ.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ ദുരൂഹത നീങ്ങുന്നില്ല. യാത്രാ ചെലവ് വഹിച്ചത് ആരെന്നതിൽ അവ്യക്ത തുടരുന്നു. ഇനി ബുധനാഴ്ചയേ ഇതേക്കുറിച്ച് വിശദീകരണമുള്ളൂവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിലപാട്. മുതലാളിമാരെ ഉപയോഗിച്ച് കേരളം ഭരിക്കുമെന്ന് ധാര്‍ഷ്ട്യമാണ് മുഖ്യമന്ത്രിക്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിക്കുമ്പോള്‍ കെപിസിസി പ്രസി‍ഡന്‍റ് കൃത്യമായ മറുപടി പറയാതെ ഒഴിഞ്ഞു മാറി.

ആകാശ യാത്രയിൽ വിവാദം ഉയരെ നിൽക്കുന്നുവെങ്കിലും സ്പോണ്‍സറുടെ പേര് മുഖ്യമന്ത്രി പറയില്ല. സര്‍ക്കാരുമായി ഹെലികോപ്ടര്‍ കരാര്‍ പുതുക്കാൻ അപേക്ഷിച്ച് കാത്തു നിൽക്കുന്ന ചിപ്സണ്‍ ഏവിയേഷനോടാണ് ഉടമ യാത്രാക്കൂലി ചോദിച്ചത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് മന്ത്രി കെ.ജെ ജോര്‍ജ്ജിന്‍റെ കുടുംബത്തിന്‍റെ കമ്പനിയായ കേളചന്ദ്രയാണ് ഉടമ. കമ്പനി ചിപ്സണ്‍ ഏവിയേഷനോട് ജിഎസ്ടി ഉള്‍പ്പടെ ചോദിച്ചത് 19.88 ലക്ഷം രൂപയായിരുന്നു. തുക ചിപ്സണ്‍ കൊടുത്തോ, കൊടുക്കുമോ എന്നതിൽ വ്യക്തതയില്ല. അതോ ചിപ്സണ് വേറെ ആരെങ്കിലും പണം കൊടുക്കുമോയെന്നതും കേള ചന്ദ്ര വെറും ഇന്‍വോയിസിൽ ഒതുക്കുമോ എന്നതിലും വ്യക്തതയില്ല. ഇതുവരെ കേളചന്ദ്രയും പ്രതികരിച്ചിട്ടില്ല. പണമിടാപാടിനെക്കുറിച്ച് ചിപ്സണും ഒന്നും പറഞ്ഞിട്ടില്ല.

പതിവു പോലെ മന്ത്രിസഭാ യോഗത്തിന് ശേഷമേ മുഖ്യമന്ത്രി മാധ്യമങ്ങളെ ഈ വിഷയത്തിൽ കാണൂവെന്ന് അദ്ദേഹത്തിന്‍റെ ഓഫീസും പറയുന്നു. എന്നാൽ വിഷയം സജീവമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സുതാര്യത വേണമെന്ന അഭിപ്രായം കോണ്‍ഗ്രസിൽ ഒരു വിഭാഗത്തിനുണ്ട്. മുഖ്യമന്ത്രി തുറന്നു പറയാത്തതിൽ അതൃപ്തിയും കോൺ​ഗ്രസിലെ ഒരു വിഭാ​ഗം നേതാക്കൾക്കുണ്ട്. വിമാന, വിദേശ, കാര്‍ യാത്രകള്‍ പ്രതിരോധത്തിലാക്കിയെന്ന അഭിപ്രായമുള്ളവര്‍ മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം വേണം എന്നാവശ്യപ്പെടുന്നുണ്ട്. എന്നാൽ പരസ്യമായി ഒന്നും പറയാനില്ലെന്നാണ് വിമര്‍ശകരുടെ നിലപാട്. കെപിസിസി പ്രസിഡന്‍റ് വിമാനയാത്രയെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ഒഴി‍ഞ്ഞു മാറുകയും ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിസിടിവികളിലൊന്നും ശിവസൂര്യയില്ല, കാണാതായിട്ട് ഇന്നേയ്ക്ക് 46ാം ദിവസം, ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ, ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യം
'കരിമണൽ കർത്ത കാശ് കൊടുക്കാൻ സാധ്യതയുള്ള ഒരു മുരളീധരനെ ബിജെപിയിൽ ഉള്ളൂ, പാർട്ടി അറിഞ്ഞത് ഇന്നലെ'; പരിഹസിച്ച് സന്ദീപ് വാര്യർ