സുരക്ഷാ പരിശോധനകൾ തൃപ്തികരം; ഏറ്റുമാനൂർ - ചിങ്ങവനം റെയിൽ ഇരട്ട പാത നാളെ കമ്മീഷൻ ചെയ്യും

Published : May 28, 2022, 03:35 AM IST
സുരക്ഷാ പരിശോധനകൾ തൃപ്തികരം; ഏറ്റുമാനൂർ - ചിങ്ങവനം റെയിൽ ഇരട്ട പാത നാളെ കമ്മീഷൻ ചെയ്യും

Synopsis

നിശ്ചയിച്ചതിലും ഒരു ദിവസം വൈകിയാണ് ഇരട്ടപാത കമ്മിഷനിങ്  ചെയ്യുന്നത്. തിങ്കളാഴ്ച  നടന്ന  സുരക്ഷാ പരിശോധന തൃപ്തികരം ആണെന്നാണ് അധികൃതരുടെ  വിലയിരുത്തൽ. ട്രോളി പരിശോധനയിലും  എഞ്ചിൻ പരിശോധനയിലും സുരക്ഷ കമ്മീഷണർ അതൃപ്തി ഒന്നും രേഖപ്പെടുത്തിയിട്ടില്ല.

കോട്ടയം: ഏറ്റുമാനൂർ - ചിങ്ങവനം  റെയിൽ  ഇരട്ട പാത (ettumanoor chingavanam doubling) നാളെ  കമ്മീഷൻ  ചെയ്യും. സുരക്ഷ  പരിശോധന  തൃപ്തികരമാണെന്നും  ഒരുക്കങ്ങൾ അവസാന  ഘട്ടത്തിലാണെന്നും തോമസ്  ചാഴികാടൻ  എംപി വ്യക്തമാക്കി. നിശ്ചയിച്ചതിലും ഒരു ദിവസം വൈകിയാണ് ഇരട്ടപാത കമ്മിഷനിങ്  ചെയ്യുന്നത്. തിങ്കളാഴ്ച  നടന്ന  സുരക്ഷാ പരിശോധന തൃപ്തികരം ആണെന്നാണ് അധികൃതരുടെ  വിലയിരുത്തൽ. ട്രോളി പരിശോധനയിലും  എഞ്ചിൻ പരിശോധനയിലും സുരക്ഷ കമ്മീഷണർ അതൃപ്തി ഒന്നും രേഖപ്പെടുത്തിയിട്ടില്ല.

അതുകൊണ്ട് തന്നെ കമ്മിഷനിങ് ലക്ഷ്യമിട്ട് അവസാന  ജോലികൾ പുരോഗമിക്കുകയാണ്. മുട്ടമ്പലത്ത് പുതിയ പാതയും പഴയ പാതയും യോജിപ്പിക്കുന്ന ജോലികൾ ഇന്ന് തീരും. പാറോലിക്കലിൽ പുതിയ പാതയും പഴയ പാതയും തമ്മിൽ ബന്ധിപ്പികുന്ന ജോലികൾ  ഞായറാഴ്ച  രാവിലെ ആണ്  തുടങ്ങുക. ഇത്  10 മണിക്കൂറോളം  നീണ്ടേക്കും. ഇത് പൂർത്തിയായാൽ ഇരട്ടപാത ഗതാഗതത്തിന് സജ്ജമാകും.

തീരപ്രദേശത്ത് വറുതിയുടെ കാലം; 52 ദിവസം നീളുന്ന ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്പത് മുതല്‍

 

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി. മത്സ്യത്തൊഴിലാളികള്‍ക്കും ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മത്സ്യമേഖലയിലെ വിവിധ തൊഴിലാളി യൂണിയൻ നേതാക്കളുടെയും യോഗം വിളിച്ച് ജില്ലാതല തീരുമാനങ്ങൾ കൈക്കൊള്ളണം.

ട്രോളിങ് നിരോധന കാലയളവിൽ ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വള്ളം മാത്രമേ അനുവദിക്കൂ. നിരോധന കാലയളവിൽ കടലിൽ രക്ഷാപ്രവർത്തനങ്ങൾ വേണ്ടി വരുമ്പോൾ ഫിഷറീസ് വകുപ്പ് മറൈൻ എൻഫോഴ്സ്മെന്‍റ്, കോസ്റ്റൽ പൊലീസ് എന്നിവ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ധർമജന്‍റെ ഉടമസ്ഥതയിലുള്ള ധർമൂസ് ഫിഷ് ഹബ്ബിൽ പരിശോധന; 200 കിലോ പഴകിയ മീൻ പിടിച്ചെടുത്തു, പിഴയടക്കാൻ നോട്ടീസ്

കോട്ടയം: കോട്ടയം കഞ്ഞിക്കുഴിയിൽ നടൻ  ധർമജന്‍റെ ഉടമസ്ഥതയിൽ ഉള്ള ധർമൂസ് ഹബ്ബിൽ ഫിഷറീസ് വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും ചേർന്ന് പരിശോധന നടത്തി. പരിശോധനയിൽ ഇവിടെ നിന്നും  200 കിലോ പഴകിയ  മീൻ  പിടിച്ചെടുത്തു. പിടിച്ചെടുത്ത പഴകിയ മീൻ നശിപ്പിച്ച ഭക്ഷ്യ സുരക്ഷ വകുപ്പ് സ്ഥാപനത്തിന് പിഴയടക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

ടിപിസി മോണിറ്റ‍ർ; ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ചാൽ പിടിവീഴും, കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രിയുടെ താക്കീത്

അതേസമയം 'നല്ല ഭക്ഷണം നാടിന്‍റെ അവകാശം' എന്ന കാമ്പയിന്‍റെ ഭാഗമായി ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ്  പ്രത്യേക പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് വൈകിട്ട് അറിയിച്ചു. ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കാന്‍ പാടില്ല. ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങളിലേക്ക് നയിക്കും. ഹോട്ടലുകളില്‍ ഉപയോഗിച്ച എണ്ണ സംസ്‌കരിച്ച് വീണ്ടും ഉപയോഗിക്കുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഉപയോഗിച്ച പഴകിയ എണ്ണ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. പഴകിയ എണ്ണ ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തും. ടി പി സി മോണിറ്ററിലൂടെ ഇത് വളരെ വേഗം കണ്ടെത്താന്‍ സാധിക്കുന്നതാണ്. വിപണിയില്‍ വില്‍ക്കുന്ന എണ്ണയില്‍ മായം കണ്ടെത്തുന്നതിനും പരിശോധനകള്‍ ശക്തമാക്കും. ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണകള്‍ വില്‍ക്കാനോ ആഹാരം പാകം ചെയ്യുന്നതിന് ഉപയോഗിക്കാനോ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ പരിശോധനകള്‍ തുടരുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 25 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 4290 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 331 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 1417 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 412 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 429 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.

'ജോ ജോസഫിനെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തി'; വീഡിയോ പ്രചരിപ്പിച്ചത് ആരെന്ന് പുറത്തുവരും: മുഖ്യമന്ത്രി

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 5029 പരിശോനകളാണ് നടത്തിയത്. ഇതുവരെ 7229 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. 114 പേര്‍ക്ക് നോട്ടീസ് നല്‍കി. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 936 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 181 സാമ്പിളുകള്‍ ശേഖരിച്ചു. 11 പേര്‍ക്ക് നോട്ടീസ് നല്‍കി. ആകെ 1205 ജ്യൂസ് കടകളാണ് പരിശോധിച്ചത്. 9 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 160 കടകള്‍ക്ക് നോട്ടീസ് നല്‍കി. പരിശോധനകള്‍ ശക്തമായി തുടരുമെന്നും മന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കാലൻകോഴി പത്തനാപുരത്തിന് വേണ്ടെന്ന് ബാനർ', മന്ത്രി ഗണേഷ് കുമാറിനെതിരെ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം
മാസ്റ്റർ ഫൗണ്ടേഷൻ പുരസ്കാരം ജി സുധാകരന്; ലഭിച്ചത് അമ്പലപ്പുഴയിലെ മുൻ യുഡിഎഫ് കൺവീനറുടെ പേരിലുള്ള പുരസ്കാരം