P C George : മുഖ്യമന്ത്രിക്ക് പി സി ജോർജിന്റെ മറുപടിയെന്ത്? നാളെ തൃക്കാക്കരയിലേക്ക്, ഉറ്റുനോക്കി കേരളം

Published : May 28, 2022, 02:26 AM IST
P C George : മുഖ്യമന്ത്രിക്ക് പി സി ജോർജിന്റെ മറുപടിയെന്ത്? നാളെ തൃക്കാക്കരയിലേക്ക്, ഉറ്റുനോക്കി കേരളം

Synopsis

ബിജെപിയുടെ പ്രചാരണത്തിനായാണ് പി സി എത്തുന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവനകൾക്ക് തൃക്കാക്കരയിൽ പി സി മറുപടി നൽകിയേക്കും. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ഇടത് മുന്നണി പ്രചാരണം കടുപ്പിക്കുമ്പോഴാണ് പി സിയുടെ വരവ് എന്നുള്ളതാണ് ശ്രദ്ധേയം

കോട്ടയം: പരസ്യപ്രചാരണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ വിദ്വേഷ പ്രസം​ഗ കേസിൽ ജാമ്യം ലഭിച്ച മുൻ എംഎൽഎ പി സി ജോർജ് നാളെ തൃക്കാക്കരയിലെത്തും. ബിജെപിയുടെ പ്രചാരണത്തിനായാണ് പി സി എത്തുന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവനകൾക്ക് തൃക്കാക്കരയിൽ പി സി മറുപടി നൽകിയേക്കും. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ഇടത് മുന്നണി പ്രചാരണം കടുപ്പിക്കുമ്പോഴാണ് പി സിയുടെ വരവ് എന്നുള്ളതാണ് ശ്രദ്ധേയം. മതവിദ്വേഷ പ്രസംഗ കേസിൽ ജയില്‍ മോചിതനായ പി സി ജോര്‍ജ് ഇന്നലെ രാത്രിയോടെ കോട്ടയത്ത് എത്തിയിരുന്നു.

പി സി ജോര്‍ജ് കോട്ടയത്ത്; 'ജന്മനാട്ടിൽ തിരിച്ചെത്തിയതിൽ സന്തോഷം', ജനങ്ങൾ സത്യം മനസിലാക്കിയെന്നും പി സി

പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് പി സി ജോര്‍ജിനെ വരവേറ്റത്. ജന്മനാട്ടിൽ തിരിച്ചെത്തിയതിൽ സന്തേഷമെന്നും ജനങ്ങൾ സത്യം മനസിലാക്കിയെന്നും പി സി ജോര്‍ജ് പറഞ്ഞു.സ്വീകരണത്തിനെത്തിയ ആൾക്കൂട്ടം അതാണ് തെളിയിക്കുന്നത്. ജയിൽ ജീവിതം പുതിയ അനുഭവമായിരുന്നു. പറയാനുള്ളത് കോട്ടയത്തും പറയും. തൃക്കാക്കരയിൽ രാഷ്ട്രീയ പ്രവർത്തകന്‍റെ പരിമിതിയിൽ നിന്ന് പറയാനുള്ളത് പറയുമെന്നും പി സി ജോര്‍ജ് പറഞ്ഞു. 33 വർഷമായി നിയമസഭാംഗമായിരുന്ന  പി സി ജോർജ്  നിയമത്തിന്‍റെ പിടിയിൽ നിന്ന് ഒളിച്ചോടില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

പ്രായവും അസുഖവും കോടതി പരിഗണിച്ചു. മതവിദ്വേഷം ക്ഷണിച്ചുവരുത്തുന്ന പ്രസംഗങ്ങൾ ആവർത്തിക്കരുതെന്നും മറിച്ചായാൽ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് പി വി ഗോപിനാഥ് വ്യക്തമാക്കി. സമൂഹത്തിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് പി സി ജോർജിന്‍റെ പ്രസംഗമെന്നും ജാമ്യം അനുവദിച്ചാൽ ഇനിയും ഇത്തരം പ്രസംഗം ആവർത്തിക്കുമോ എന്ന് ആശങ്കയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രസംഗം ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഡിജിപി അറിയിച്ചു.  

'ജോ ജോസഫിനെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തി'; വീഡിയോ പ്രചരിപ്പിച്ചത് ആരെന്ന് പുറത്തുവരും: മുഖ്യമന്ത്രി

എന്നാൽ കുറ്റകൃത്യം ആവർത്തിക്കില്ലെന്നും  ഏത് ഉപാധിയും അംഗീകരിക്കാമെന്നും പി സി ജോർജിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് കിഴക്കേക്കോട്ട, വെണ്ണല കേസുകളിൽ ജാമ്യം നൽകിയത്. തുടർന്ന് ഇന്നലെ വൈകിട്ട് ഏഴുമണിയോടെ പി സി ജോർജ് പൂ‍ജപ്പുര സെൻട്രൽ ജയിലിൽ നിന്നുമിറങ്ങി. ബിജെപി പ്രവ‍ത്തകർ ജയിൽ കവാടത്തിൽ സ്വീകരണം നൽകിയിരുന്നു. ഇതിനിടെ മാധ്യമപ്രവർത്തകരെ ബിജെപി പ്രവർത്തകർ ആക്രമിച്ചു. ആക്രമണം നടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് അറിയിച്ചു.  ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

ഇടത് സ്ഥാനാർത്ഥിക്കെതിരായ വ്യാജ വീഡിയോക്ക് പിന്നിലാര്? പ്രചാരണം കൊഴുക്കുന്നു
 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം