ഏറ്റുമാനൂരിൽ അമ്മയുടെയും പെൺമക്കളുടെയും മരണം; ഭർത്താവിന്റെ വീട്ടിൽ ഷൈനി നേരിട്ടത് ക്രൂരപീഡനമെന്ന് കുടുംബം

Published : Mar 07, 2025, 09:12 AM ISTUpdated : Mar 07, 2025, 09:13 AM IST
ഏറ്റുമാനൂരിൽ അമ്മയുടെയും പെൺമക്കളുടെയും മരണം; ഭർത്താവിന്റെ വീട്ടിൽ ഷൈനി നേരിട്ടത് ക്രൂരപീഡനമെന്ന് കുടുംബം

Synopsis

മകൾ ഭർത്താവിന്റെ വീട്ടിൽ അനുഭവിച്ചത് ക്രൂര പീഡനം ആയിരുന്നുവെന്ന് കോട്ടയത്ത് ജീവനൊടുക്കിയ ഷൈനിയുടെ അച്ഛൻ കുര്യാക്കോസ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു.

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ മക്കളുമായി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മകൾ ഭർത്താവിന്റെ വീട്ടിൽ അനുഭവിച്ചത് ക്രൂര പീഡനം ആയിരുന്നുവെന്ന് കോട്ടയത്ത് ജീവനൊടുക്കിയ ഷൈനിയുടെ അച്ഛൻ കുര്യാക്കോസ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. മരിച്ചതിന് തലേന്ന് നോബി ഫോൺ വിളിച്ച് ഷൈനിയോട് "കുഞ്ഞുങ്ങളെയും കൊണ്ട് ഇരിക്കാതെ പോയി മരിച്ചുടേ'' എന്ന് പറഞ്ഞു. ഷൈനി നോബിയുടെ വീട്ടിൽ നിന്ന് ഇറങ്ങി വന്നത് അല്ല, ഇറക്കി വിട്ടതാണെന്നും കുര്യാക്കോസ് പറഞ്ഞു.

വിവാഹമോചന നോട്ടീസ് പോലും നോബി കൈപ്പറ്റാൻ തയ്യാറായിരുന്നില്ല. കുറെ നാളുകളായി ജോലി കിട്ടാത്തത്തിൽ ഉള്ള സങ്കടം മകള്‍ക്ക് ഉണ്ടാരുന്നുവെന്നും അച്ഛൻ കുര്യാക്കോസും അമ്മ മോളിയും ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. മരിച്ചതിന് തലേന്ന് നോബി ഫോൺ വിളിച്ചെന്നു ഷൈനിയുടെ അച്ഛൻ കുര്യാക്കോസ് സ്ഥിരീകരിച്ചു. കുഞ്ഞുങ്ങളെയും കൊണ്ട് ഇരിക്കാതെ പോയി മരിക്കെടി എന്ന് നോബി പറഞ്ഞുവെന്ന് ഷൈനിയുടെ അമ്മ മോളി കൂട്ടിച്ചേര്‍ത്തു. 9 മാസം മുൻപ് ഷൈനിയെ നോബിയുടെ വീട്ടിൽ നിന്ന് ഇറക്കി വിട്ടതാണ്. ഭർത്താവിന്റെ വീട്ടിൽ ഷൈനിക്ക് വേലക്കാരിയുടെ സ്ഥാനമായരുന്നു. ആ വീട്ടിലെ ബാക്കി എല്ലാരും ഒന്നാരുന്നു. മറ്റാരെങ്കിലും ഉപദ്രവിച്ചോ എന്നറിയില്ലെന്നും ഷൈനിയുടെ കുടുംബം പ്രതികരിച്ചു.

Also Read: ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയിലേക്ക് നയിച്ചത് ഭർത്താവ് നോബിയുടെ പ്രകോപനം; കൂടുതൽ വിവരണങ്ങൾ പുറത്ത്

12 ആശുപത്രികളിൽ ഷൈനി ജോലി അന്വേഷിച്ചു. എവിടെയും ജോലി കിട്ടിയില്ല. ആശുപത്രികളെ കുറ്റം പറയുന്നില്ല. വലിയ ഗ്യാപ് ഉണ്ടാരുന്നുവെന്ന് ഷൈനിയുടെ കുടുംബം പറയുന്നു. ജോലി കിട്ടാത്തത്, കുട്ടികളുടെ കാര്യങ്ങൾ, വിവാഹ മോചനം എല്ലാം ഷൈനിയെ അലട്ടിയിരുന്നുവെന്നാണ് കുടുംബം സ്ഥിരീകരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം