
കോട്ടയം: നവ കേരള സദസ്സിനായി ഏറ്റുമാനൂരിൽ കടകൾ തുറക്കരുതെന്ന നോട്ടീസ് പൊലീസ് പിൻവലിച്ചു. സംഭവം വാര്‍ത്തയായതോടെയാണ് പൊലീസ് നോട്ടീസ് പിൻവലിച്ചത്. കടകൾ തുറന്ന് പ്രവര്‍ത്തിക്കുന്നതിൽ പ്രശ്നമില്ലെന്നാണ് പുതിയ അറിയിപ്പ്. നവ കേരള സദസ്സ് നടക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാനെന്ന വിശദീകരണത്തോടെയാണ് കടകൾ തുറക്കരുതെന്ന് ആദ്യം പൊലീസ് ഉത്തരവിട്ടത്.
ഏറ്റുമാനൂരിൽ നവകേരള സദസ് നടക്കുന്ന വേദിക്കു ചുറ്റുമുള്ള കടകൾ നാളെ രാവിലെ 6 മുതൽ പരിപാടി തീരും വരെ അടച്ചിടാനായിരുന്നു ആവശ്യപ്പെട്ടത്. കോവിൽ പാടം റോഡ്, പാലാ റോഡ് എന്നിവിടങ്ങളിലെ വ്യാപാരികൾക്കാണ് പൊലീസ് നോട്ടീസ് നൽകിയത്. കടകൾ അടച്ചില്ലെങ്കിൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾക്ക് കടയുടമകൾ ഉത്തരവാദികളായിരിക്കുമെന്ന് നോട്ടീസിൽ പൊലീസ് പറഞ്ഞിരുന്നു. ഈ നോട്ടീസാണ് വാര്‍ത്തയായതോടെ പൊലീസ് പിൻവലിച്ചത്.
Asianet News Live TV | Malayalam News | ഏഷ്യാനെറ്റ് ന്യൂസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam