ഏറ്റുമാനൂർ തിരുവാഭരണ ക്രമക്കേട്: മാല വിളക്കിച്ചേർത്തതായി കണ്ടെത്താനായില്ലെന്ന് ദേവസ്വം വിജിലൻസ് എസ്‌പി

By Web TeamFirst Published Aug 16, 2021, 1:21 PM IST
Highlights

ദേവസ്വം തിരുവാഭരണ  കമ്മീഷണർ എസ് അജിത് കുമാറും ക്ഷേത്രത്തിലെത്തി. ദേവസ്വം വിജിലൻസ് സംഘം രുദ്രാക്ഷമാല പരിശോധിക്കും

കോട്ടയം: ഏറ്റുമാനൂർ തിരുവാഭരണ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ ദേവസ്വം വിജിലൻസ് സംഘം പരിശോധന നടത്തി. മാല വിളക്കിച്ചേർത്തതായി കണ്ടെത്താനായില്ലെന്ന് പരിശോധനയ്ക്ക് ശേഷം വിജിലൻസ് എസ്‌പി പി ബിജോയ് പറഞ്ഞു. 72 മുത്ത് കൊണ്ടുള്ള മാല ആണ് ഇപ്പോൾ ഇവിടെയുള്ളത്. പഴയ മേൽശാന്തിമാരുടെ അടക്കം മൊഴി രേഖപ്പെടുത്താൻ ഉണ്ട്. പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം തിരുവാഭരണ  കമ്മീഷണർ എസ് അജിത് കുമാറും ക്ഷേത്രത്തിലെത്തി. ദേവസ്വം വിജിലൻസ് സംഘം രുദ്രാക്ഷമാല പരിശോധിക്കും. ദേവസ്വം തിരുവാഭരണം കമ്മീഷണർ എസ് അജിത് കുമാർ രുദ്രാക്ഷമാല പരിശോധിച്ചു. പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയതെന്നും പോലീസിന് ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് കൈമാറിയിട്ടുണ്ടെന്നും എസ്‌പി ബിജോയ് പറഞ്ഞു. 

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

click me!