കെ എസ് എഫ് ഇയിൽ വ്യാജ രേഖകൾ സമർപ്പിച്ച് കോടികൾ തട്ടിയയാളെ ക്രൈം ബ്രാഞ്ച് പിടികൂടി

By Web TeamFirst Published Aug 16, 2021, 12:59 PM IST
Highlights

 കെ എസ് എഫ് ഇയിൽ നിന്ന് മൂന്നരക്കോടി രൂപയാണ് ഇയാൾ തട്ടിയെടുത്തത്. പതിനാറ് കേസുകളിൽ പ്രതിയാണ് ഇയാൾ

തിരുവനന്തപുരം: കെ എസ് എഫ് ഇയിൽ വ്യാജ രേഖകൾ സമർപ്പിച്ച് കോടികൾ തട്ടിയയാളെ ക്രൈം ബ്രാഞ്ച് പിടികൂടി. ബാലരാമപുരം കറ്റച്ചൽക്കുഴി സ്വദേശി ഉദയകുമാറിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കെ എസ് എഫ് ഇയിൽ നിന്ന് മൂന്നരക്കോടി രൂപയാണ് ഇയാൾ തട്ടിയെടുത്തത്. പതിനാറ് കേസുകളിൽ പ്രതിയാണ് ഇയാൾ. മൂന്നു വർഷമായി ഒളിവിലായിരുന്ന പ്രതിയെ ക്രൈം ബ്രാഞ്ച് സി ഐ ബിജുവിന്റെ നേതൃത്വത്തിലാണ് പിടിയിലായത്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!