'ഇന്ത്യൻ ക്ലോസറ്റുകൾക്ക് പകരം യൂറോപ്യൻ ക്ലോസറ്റ് സ്ഥാപിക്കണം', പൊതുശുചിമുറികൾ ഉപയോഗ സൗഹ്യദ മാകണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ

Published : Sep 30, 2026, 09:21 PM IST
European style toilets

Synopsis

മുതിർന്ന പൗരന്മാർക്കും ശാരീരിക പരിമിതികൾ ഉള്ളവർക്കും സുരക്ഷിതമായി ഉപയോഗിക്കാൻ സംസ്ഥാനത്തെ പൊതുശുചിമുറികളിൽ യൂറോപ്യൻ ക്ലോസറ്റുകൾ സ്ഥാപിക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു.

കോഴിക്കോട്: മുതിർന്ന പൗരന്മാർക്കും ശാരീരിക പരിമിതികൾ നേരിടുന്നവർക്കും സുരക്ഷിതമായി പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിന് സംസ്ഥാനത്തെ പൊതുശുചിമുറികളിലുള്ള ഇന്ത്യൻ ക്ലോസറ്റുകൾക്ക് പകരം യൂറോപ്യൻ ക്ലോസറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്. ചീഫ് സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.

ക്ലോസറ്റുകൾക്ക് ഇരുവശവും അനുയോജ്യമായ കൈപ്പിടികൾ സ്ഥാപിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. പ്രവർത്തനക്ഷമമല്ലാത്ത ശുചിമുറികൾ പ്രവർത്തനക്ഷമമാക്കണം. പൊതുശുചിമുറികൾ സ്ഥാപിക്കുമ്പോൾ മുതിർന്ന പൗരന്മാരുടെയും ചലനപരിമിതി അനുഭവിക്കുന്നവരുടെയും കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. യൂറോപ്യൻ ക്ലോസറ്റുകൾ സ്ഥാപിക്കുന്ന വിഷയത്തിൽ ആവശ്യമായ നിർദ്ദേശങ്ങൾ തദ്ദേശസ്വയംഭരണ വകുപ്പിനും ബന്ധപ്പെട്ട മറ്റ് വകുപ്പുകൾക്കും ചീഫ് സെക്രട്ടറി നൽകണം. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ 3 മാസത്തിനകം കമ്മീഷനിൽ സമർപ്പിക്കണം. ഒക്ടോബർ 23 ന് കോഴിക്കോട് ഗവ. ഗസ്റ്റ്ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

ശുചിത്വമുള്ളതും സുരക്ഷിതവും പ്രവർത്തനക്ഷമവും ഉപയോഗസൗഹൃദവുമായ പൊതുശുചിമുറി സൗകര്യങ്ങൾ മാന്യമായി ജീവിക്കാനുള്ള അവകാശത്തിന്റെ അനിവാര്യഘടകമാണെന്ന് ഉത്തരവിൽ പറഞ്ഞു. മുതിർന്ന പൗരന്മാർ, ശാരീരിക അസ്വസ്ഥത നേരിടുന്നവർ, അമിതവണ്ണമുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് പരമ്പരാഗത ഇന്ത്യൻ മാതൃകയിലുള്ള ശുചിമുറികൾ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഉത്തരവിൽ പറഞ്ഞു. പ്രൊഫ. വർഗീസ് മാത്യു സമർപ്പിച്ച പരാതിയിലാണ് നടപടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷം; തിരുവനന്തപുരം നഗരത്തില്‍ വന്‍ പൊലീസ് സന്നാഹം
സംസ്ഥാനത്ത് കാലവർഷത്തിൽ വൻ മഴക്കുറവ്, ഈ കൊല്ലം രേഖപ്പെടുത്തിയത് 1446.5 മി.മീ മഴ; ഇനി പ്രതീക്ഷ തുലാവർഷത്തിൽ, നാളെമുതൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്