സംസ്ഥാനത്ത് കാലവർഷത്തിൽ വൻ മഴക്കുറവ്, ഈ കൊല്ലം രേഖപ്പെടുത്തിയത് 1446.5 മി.മീ മഴ; ഇനി പ്രതീക്ഷ തുലാവർഷത്തിൽ, നാളെമുതൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Published : Sep 30, 2026, 08:35 PM IST
KERALA RAIN

Synopsis

കേരളത്തിൽ കാലവർഷത്തിൽ വലിയ മഴക്കുറവാണ് രേഖപ്പെടുത്തിയത്. 125 വർഷത്തെ ചരിത്രത്തിൽ ഏറ്റവും കുറവ് മഴ ലഭിച്ച ഏഴാമത്തെ വർഷമാണിത്. കാലവർഷം കുറഞ്ഞതോടെ ഇനി തുലാവർഷത്തിലാണ് പ്രതീക്ഷ. നാളെമുതൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ വലിയ മഴക്കുറവ് രേഖപ്പെടുത്തി. 2001 ന് ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച നാലാമത്തെ കാലവർഷമാണ് ഇത്തവണ കടന്നുപോയത്. ഈ സീസണിൽ ആകെ 1446.5 മില്ലിമീറ്റർ മഴ മാത്രമാണ് കേരളത്തിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ 125 വർഷത്തെ ചരിത്രത്തിനിടയിൽ ഏറ്റവും കുറവ് മഴ ലഭിച്ച ഏഴാമത്തെ വർഷം കൂടിയാണിത്. കാലവർഷത്തിൽ കടുത്ത കുറവ് നേരിട്ടതോടെ വരാനിരിക്കുന്ന തുലവർഷത്തിലാണ് പ്രതീക്ഷകൾ മുഴുവൻ. വരുന്ന തുലവർഷത്തിൽ കേരളത്തിൽ സാധാരണ രീതിയിലുള്ള മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.

നാളെമുതൽ യെല്ലോ അലർട്ട്

അതേസമയം കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 1 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും, ഒക്ടോബർ 2 ന് ഇടുക്കിയിലും, ഒക്ടോബർ 4 ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണ് മഞ്ഞ അലർട്ട് നിലവിലുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള (24 മണിക്കൂറിൽ 64.5 മി.മീ മുതൽ 115.5 മി.മീ വരെ) സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

01/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം

02/10/2026: ഇടുക്കി

04/10/2026: പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 01/10/2026 മുതൽ 02/10/2026 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; 03/10/2026 മുതൽ 04/10/2026 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (30/09/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മന്ത്രി കെ.എം. ഷാജിയെ യുവമോര്‍ച്ചക്കാര്‍ തടഞ്ഞു, ഓട്ടോയില്‍ കയറി മന്ത്രി, ഓട്ടോയും തടഞ്ഞു, വന്‍ സുരക്ഷാ വീഴ്ച
എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് പ്രതിഷേധം: അനുപാതം കുറയ്ക്കാന്‍ തയാറാകാതെ സര്‍ക്കാര്‍ ചർച്ച പരാജയം; സമരം തുടരാൻ ഉദ്യോഗാർത്ഥികൾ