
സഹകരണബാങ്കുകളുടെ ഇടപാടുകളെക്കുറിച്ച് പരാതി ഉയരുമ്പോഴും ബാങ്കുകൾ ഓഡിറ്റ് ചെയ്യാൻ സഹകരണവകുപ്പിൽ ആവശ്യത്തിന് ജീവനക്കാരില്ല. 250 ഓഡിറ്റർമാരുടെ തസ്തികയാണ് ഒഴിഞ്ഞ് കിടക്കുന്നത്. ഒഴിവുകൾ നികത്തണണെന്ന് ജോയിന്റ് കൗൺസിൽസർക്കാരിനോടാവശ്യപ്പെട്ടു. സഹകരണ ബാങ്കുകളിൽ വർഷവർഷം ഓഡിറ്റ് നടത്തിയ പൊതുയോഗത്തിന്റെ അംഗീകാരം വാങ്ങണമെന്നാണ് ചട്ടം. വകുപ്പിന്റെ ഓഡിറ്റർമാർ നേരിട്ട് ഓഡിറ്റ് നടത്തണമെന്നും ചട്ടം വ്യക്തമാക്കുന്നു.
എപ്രിൽ മുതൽ സെപ്റ്റംബർ വരെയാണ് ഓഡിറ്റ്. സംസ്ഥാനത്ത് നിലവിൽ 18223 സഹകരണസംഘങ്ങളാണ് ഓഡിറ്റിനായുള്ളത്. ഓഡിറ്റർമാരുടെ 2035 പേരുടെ തസ്തിക മാത്രം. ഇതിൽ 250 തസ്തിക ഒഴിഞ്ഞ് കിടക്കുന്നു. തൃശൂർ ജില്ലയിൽ മാത്രം 30 ഒഴിവ്. മലപ്പുറത്തും കണ്ണൂരും ഇരുപധിലധികം ഒഴിവുകൾ. 1985ലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും വകുപ്പ് പിന്തുണരുന്നത്.
ഓഡിറ്റിനുള്ള ഫീസ് സഹകരണസംഘങ്ങളാണ് നൽകുന്നത്. മാസം ഒരോഡിറ്റർ മൂന്ന് സംഘങ്ങൾ വരെ ഓഡിറ്റ് ചെയ്താൽ സർക്കാരിന് വരുമാനം ശരാശരി രണ്ട് ലക്ഷം രൂപവരെ. അതായത് സർക്കാരിന് വരുമാനമുണ്ടാക്കുന്ന വകുപ്പിലാണ് ഇത്രയും ഒഴിവുകൾ നികത്താതെ കിടക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam