'ക്ഷേമപെൻഷൻ മുടക്കാൻ കേന്ദ്ര ധനമന്ത്രി ആഗ്രഹിച്ചു'; ഇടത് ഭരണത്തിൽ എല്ലാവരും സന്തോഷത്തിലെന്ന് പിണറായി

Published : May 04, 2023, 07:39 PM IST
'ക്ഷേമപെൻഷൻ മുടക്കാൻ കേന്ദ്ര ധനമന്ത്രി ആഗ്രഹിച്ചു'; ഇടത് ഭരണത്തിൽ എല്ലാവരും സന്തോഷത്തിലെന്ന് പിണറായി

Synopsis

'രാജ്യത്തിന് തന്നെ കേരളം മാതൃകയെന്നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് വാട്ടർ മെട്രോ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞത്'

കൊല്ലം: ക്ഷേമപെൻഷൻ 2016 ന് മുൻപ് മാസങ്ങളും വർഷങ്ങളും കുടിശിക ആയിരുന്നുവെന്നും ഇപ്പോൾ കുടിശികയില്ലാതെ ക്ഷേമ പെൻഷൻ എത്തുന്നുവെന്നും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ എല്ലാവരും സന്തോഷത്തിലാണ്. എന്നാൽ എങ്ങനേയും ക്ഷേമപെൻഷൻ മുടക്കണമെന്ന് കരുതുന്നവരുണ്ട്. സഹകരണ മേഖലയിൽ കൺസോർഷ്യം രൂപീകരിച്ച് അതിൽ നിന്നുള്ള വായ്പ സ്വീകരിച്ച് പെൻഷൻ കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നത്. കേന്ദ്ര സർക്കാർ ക്ഷേമ പെൻഷൻ മുടങ്ങണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും അത്തരം ആഗ്രഹമുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ദേശീയപാതാ വികസനം പരിതാപകരമായ അവസ്ഥയിലായിരുന്നു. അയൽ സംസ്ഥാനങ്ങളിൽ നല്ല റോഡുകൾ ഉണ്ടായിരുന്നു. എന്നാൽ സംസ്ഥാനത്ത് അതുണ്ടായിരുന്നില്ല. കേരളത്തിൽ ദേശീയ പാത വികസനം നടക്കില്ലെന്നാണ് ജനം കരുതിയത്. എന്നാൽ ഭൂമി ഏറ്റെടുക്കുന്നതിനെ പറ്റി ജനങ്ങളോട് സംവദിച്ച ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്ന ശേഷം നന്നായി ഇടപെട്ടു. ഇപ്പോൾ ദേശീയപാതാ വികസനം യാഥാർത്ഥ്യത്തിലേക്ക് നീങ്ങുകയാണ്. രാജ്യത്തിന് തന്നെ കേരളം മാതൃകയെന്നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് വാട്ടർ മെട്രോ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞത്. അന്ന് അദ്ദേഹം കേരളത്തെ സംബന്ധിച്ച യത്ഥാർത്ഥ വസ്തുത ജനങ്ങളോട് തുറന്ന് പറഞ്ഞു. എന്നാൽ തലേ ദിവസം കൊച്ചിയിൽ നടന്ന പരിപാടിയിൽ അതായിരുന്നില്ല പ്രധാനമന്ത്രി പറഞ്ഞതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

PREV
Read more Articles on
click me!

Recommended Stories

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ
വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ