
1- 'മറ്റ് ട്രെയിനുകൾ വൈകുന്നത് വന്ദേഭാരത് കാരണമല്ല'; വിശദീകരണവുമായി ദക്ഷിണ റെയിൽവേ
വന്ദേ ഭാരത് സമയക്രമവുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി ദക്ഷിണ റെയിൽവേ. വന്ദേഭാരത് യാത്രാസമയക്രമവും വേഗവും പാലിക്കുന്നുണ്ടെന്നാണ് ദക്ഷിണ റെയിൽവേയുടെ വിശദീകരണം. വന്ദേ ഭാരത് തിരുവനന്തപുരത്തും കാസർകോടും നിന്ന് പുറപ്പെടുന്നതും എത്തുന്നതും കൃത്യസമയത്ത് തന്നെയാണ്.
വിവാദ ചലച്ചിത്രം ദ കേരള സ്റ്റോറിക്കെതിരായ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് വീണ്ടും സുപ്രീംകോടതി. വിഷയം ഹൈക്കോടതിക്ക് വിട്ടതെന്ന് കോടതി അറിയിച്ചു. സിനിമയ്ക്ക് നിലവാരമുണ്ടോയെന്ന് പ്രേക്ഷകർ തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
3- കൊല്ലത്ത് മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം: ആർവൈഎഫ് പ്രവർത്തകർ കരിങ്കൊടി വീശി
ആഴക്കടൽ മത്സ്യബന്ധന ബോട്ട് വിതരണ പദ്ധതിക്ക് കൊല്ലത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ ആർവൈഎഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കേന്ദ്ര ഫിഷറീസ് മന്ത്രി പാർഷോത്തം രൂപാല മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോഴാായിരുന്നു മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്.
4-ആതിരയുടെ ആത്മഹത്യ; സൈബർ ആക്രമണ കേസ് പ്രതി അരുൺ വിദ്യാധരൻ ലോഡ്ജിൽ മരിച്ച നിലയിൽ
സൈബർ അധിക്ഷേപത്തെ തുടർന്ന് കോട്ടയം കടുത്തുരുത്തിയിൽ ആതിര ജീവനൊടുക്കിയ കേസിലെ പ്രതി അരുൺ വിദ്യാധരൻ ആത്മഹത്യ ചെയ്ത നിലയിൽ. കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ അപ്സര ലോഡ്ജിലാണ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
5-കുട്ടികളെ വെറുതെ വിടൂ; വേനലവധി ക്ലാസുകൾ പൂർണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്
വേനലവധി ക്ലാസുകൾ പൂർണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. എൽപി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളിലും നിരോധനം ബാധകമായിരിക്കും. സിബിഎസ്ഇ സ്‌കൂളുകൾക്കും ഉത്തരവ് ബാധകമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു
6- മൃദംഗവിദ്വാൻ കാരൈക്കുടി ആർ മണി അന്തരിച്ചു
മൃദംഗവിദ്വാൻ കാരൈക്കുടി ആർ മണി അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. തെന്നിന്ത്യൻ സംഗീതലോകത്തെ മിക്ക പ്രമുഖർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടനവധി വിദ്യാർഥികളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഡി.കെ. പട്ടമ്മാൾ, എം.എൽ. വസന്തകുമാരി, മധുര സോമു, ടി.എം. ത്യാഗരാജൻ, ഡി.കെ. ജയരാമൻ, ലാൽഗുഡി ജയരാമൻ, സഞ്ജയ് സുബ്രഹ്മണ്യൻ, ടി.എം. കൃഷ്ണ തുടങ്ങിയവർക്കുവേണ്ടിയും മണി മൃദംഗം വായിച്ചിട്ടുണ്ട്.
7-ട്രാൻസ്മാനായ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു
ട്രാൻസ്മാൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍ പൂങ്കുന്നത്തെ വീട്ടിൽ വച്ച് വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്.
8- മുഖ്യമന്ത്രിയുടെ കൊല്ലത്തെ പരിപാടിയിൽ ആളെ കൂട്ടാൻ മേയറുടെ കത്ത്
മുഖ്യമന്ത്രിയുടെ കൊല്ലത്തെ പരിപാടിയിൽ ആളെ കൂട്ടാൻ മേയറുടെ കത്ത്. അങ്കണവാടി ജീവനക്കാരെ പരിപാടിയിൽ പങ്കെടുപ്പിക്കണമെന്നാണ് നിർദേശം. ശിശുവികസന ഓഫീസർമാർക്കാണ് മേയർ പ്രസന്ന ഏർണസ്റ്റ് കത്ത് നൽകിയത്.
9- കര്‍ണാടകയില്‍ ബിജെപി വീണ്ടും അധികാരത്തിലേക്കെന്ന് അഭിപ്രായ സര്‍വ്വേ ഫലം
ഭരണത്തിലെത്താനുള്ള മാജിക് നമ്പറിലേക്ക് ബിജെപി തനിയെ എത്തുമെന്ന സൂചനകളുമായി ജന്‍ കി ബാത് ഒപീനിയന്‍ പോള്‍. ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസുമായി ചേര്‍ന്ന് നടത്തിയ രണ്ടാം ഘട്ട സര്‍വ്വേയിലാണ് കേവല ഭൂരിപക്ഷത്തിലേക്ക് തനിച്ച് എത്താനുള്ള ബിജെപിയുടെ സാധ്യത പ്രവചിക്കുന്നത്.
10 - മലയാളി ഭർത്താവ് കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു, ഭാര്യ ഫ്ലാറ്റിനകത്ത് മരിച്ച നിലയിൽ
കുവൈത്തിൽ മലയാളി ദമ്പതികളെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് കെട്ടിടത്തിൽ നിന്ന് ചാടി മരിക്കുകയായിരുന്നു. ഇന്ന് കാലത്ത് സാൽമിയായിലാണ് സംഭവം.