പാർട്ടി ചട്ടക്കൂടിനുള്ളിൽ നിന്ന് പ്രവർത്തിക്കണം,പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കുന്നത് ശരിയല്ല-ചെന്നിത്തല

Published : Nov 24, 2022, 11:52 AM ISTUpdated : Nov 24, 2022, 11:53 AM IST
പാർട്ടി ചട്ടക്കൂടിനുള്ളിൽ നിന്ന്  പ്രവർത്തിക്കണം,പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കുന്നത് ശരിയല്ല-ചെന്നിത്തല

Synopsis

കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നേറേണ്ട സമയം ആണിത്.അഭിപ്രായ വ്യത്യാസങ്ങൾ പറയാൻ പാർട്ടിയിൽ ഇടമുണ്ടെന്നും ചെന്നിത്തല പറഞ്ഞു

 

തിരുവനന്തപുരം : പാർട്ടിയിൽ പ്രശ്നങ്ങളുണ്ടാകുന്നു എന്ന തരത്തിൽ വാർത്തകൾ വരാൻ ഇടവക്കുന്നത് ശരിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നേറേണ്ട സമയം ആണിത്.അഭിപ്രായ വ്യത്യാസങ്ങൾ പറയാൻ പാർട്ടിയിൽ ഇടമുണ്ട്.പാർട്ടിയുടെ ചട്ടക്കൂടിലൂടെ വേണം എല്ലാവരും പ്രവർത്തിക്കാനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.തരൂരിന്‍റെ മലബാർ പര്യടനത്തെ കുറിച്ചും അതിന്മേലുള്ള കോൺഗ്രസ് നേതാക്കളുടെ പ്രതികരണത്തെ കുറിച്ചുമുള്ള ചോദ്യങ്ങൾക്കാണ് ചെന്നിത്തലയുടെ പ്രതികരണം

ശശി തരൂരിന്‍റെ മലബാർ പര്യടനത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. നേതൃത്വം ഇടംകോലിട്ടതോടെ നേരത്തെ നിശ്ചയിച്ചിരുന്ന ചില പരിപാടികൾ ജില്ല കോൺഗ്രസ് കമ്മറ്റികൾ മാറ്റിയതും മാറ്റാൻ ശ്രമിച്ചതും വിവാദമായിരുന്നു.എന്നാൽ തരൂർ പങ്കെടുത്ത പരിപാടികളിലെല്ലാം പ്രവർത്തകരുടെ വൻ പങ്കാളിത്തം ആയിരുന്നു. ഇതിനിടയിൽ തരൂർ പാണക്കാട്ടെത്തി ലീഗ് നേതാക്കളെ കണ്ടതും കോൺഗ്രസ് നേതൃത്വത്തിൽ പലർക്കും അതൃപ്തി ഉണ്ടാക്കി.

 

വിവാദവും ശീത യുദ്ധവും തുടരുന്നതിനിടെ തിരുവനന്തപുരത്തെത്തിയ തരൂർ കോർപറേഷനിലെ യുഡിഎഫ് സമര പന്തലിലെത്തി. ആര്യാ രാജേന്ദ്രൻ രാജി വയ്ക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് താനാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടി നൽകുകയും ചെയ്തു തരൂർ

 

 

'ഒരു ഗ്രൂപ്പിന്‍റേയും ആളല്ല താൻ'; വിവാദം എന്തിനെന്ന് മനസിലാവുന്നില്ലെന്ന് ശശി തരൂര്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോട്ടയത്ത് അധ്യാപികയെ ക്ലാസിൽ കയറി ആക്രമിച്ച് ഭർത്താവ്, കഴുത്തിൽ മുറിവേൽപിച്ചതിന് ശേഷം ഓടിരക്ഷപ്പെട്ടു
പൾസർ സുനിയെ കൊണ്ട് ഇത് ചെയ്യിച്ചത് ആരെന്ന് കണ്ടുപിടിക്കണമെന്ന് അഖിൽ മാരാർ; 'തല കുത്തി മറിഞ്ഞാലും ഈ കേസിൽ ദിലീപിനെതിരെ വിധി വരില്ല'