എല്ലാം ജനങ്ങൾ തീരുമാനിക്കും; ഇന്ന് ജനങ്ങളുടെ കോടതിയിൽ, വികസനം തടസ്സപ്പെടുത്തിയത് ഈ സർക്കാർ: ചാണ്ടി ഉമ്മൻ

Published : Sep 05, 2023, 06:37 AM ISTUpdated : Sep 05, 2023, 01:30 PM IST
എല്ലാം ജനങ്ങൾ തീരുമാനിക്കും; ഇന്ന് ജനങ്ങളുടെ കോടതിയിൽ, വികസനം തടസ്സപ്പെടുത്തിയത് ഈ സർക്കാർ: ചാണ്ടി ഉമ്മൻ

Synopsis

വ്യക്തി അധിക്ഷേപത്തിലേക്ക് അധപതിച്ചതെന്തിനെന്നും വികസനം ആണ് ചർച്ചയെന്ന് പറഞ്ഞവർ ചെയ്യുന്നതെന്താണെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. 

കോട്ടയം: എല്ലാം ജനങ്ങൾ തീരുമാനിക്കുമെന്നും ഇന്ന് ജനങ്ങളുടെ കോടതിയിലെന്നും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട്. പുതുപ്പള്ളിയുടെ വികസനം തടസ്സപ്പെടുത്തിയത് ഈ സർക്കാരാണെന്നും ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി. വ്യക്തി അധിക്ഷേപത്തിലേക്ക് അധപതിച്ചതെന്തിനെന്നും വികസനം ആണ് ചർച്ചയെന്ന് പറഞ്ഞവർ ചെയ്യുന്നതെന്താണെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രതികരണം.  ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തിയും പുതുപ്പള്ളി പളളിയിലെത്തിയും  ചാണ്ടി ഉമ്മൻ പ്രാർത്ഥിച്ചു. പുതുപ്പള്ളി ജോർജിയൻ സ്കൂൾ ബൂത്തിലാണ് രാവിലെ 9 മണിക്ക്  ചാണ്ടി ഉമ്മൻ വോട്ട് ചെയ്യാനെത്തുക.

കേരള നിയമസഭയുടെ ചരിത്രത്തിലെ അറുപത്തിയാറാം ഉപതെരഞ്ഞെടുപ്പിന് സജ്ജമായി പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലം. ഇന്ന് രാവിലെ 7മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളും അടക്കം മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണുള്ളത്. വോട്ടെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 182 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. 

182 പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. പോളിങ് അവസാനിക്കുന്നതുവരെയുള്ള പോളിങ് ബൂത്തുകളിലെ നടപടികൾ കളക്ട്രേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം അറിയാം. ഉമ്മന്‍ചാണ്ടിയുടെ വിയോഗ ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണി സ്ഥാനാർത്ഥികളുൾപ്പെടെ ആകെ ഏഴ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മൂന്നാഴ്ചത്തെ വാശിയേറിയ പ്രചാരണത്തിന് ശേഷമാണ് പുതുപ്പള്ളി ജനവിധി തേടുന്നത്.

ഉമ്മൻ ചാണ്ടിക്ക് പകരമാര്? പുതുപ്പള്ളി വിധി ഇന്ന്; ത്രിപുരയിൽ ബിജെപിക്ക് നിർണായകം, ബംഗാളിൽ 'ഇന്ത്യ'യിലും പോര്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

എല്ലാം സിസിടിവി കണ്ടു; കാസർകോട് പൊലീസിൻ്റെ വ്യാജ എഫ്ഐആറിനെതിരെ പരാതിയുമായി 19കാരി; എസ്ഐക്ക് കുരുക്ക്
കൊട്ടിക്കലാശത്തിൽ ആയുധങ്ങളുമായി യുഡിഎഫ്; പൊലീസിൽ പരാതി നൽകാൻ സിപിഎം