മുണ്ടംവേലി ഫ്ലാറ്റ് നിവാസികളെ അപമാനിച്ച സംഭവം: പ്രസ്താവന പിൻവലിക്കാമെന്ന് കെ ജെ മാക്സി; മുൻ എംഎൽഎയുടെ വീട്ടിലേക്ക് മാർച്ച് നടത്താൻ താമസക്കാർ

Published : Sep 28, 2026, 08:29 AM IST
K J Maxi

Synopsis

മുണ്ടംവേലി ഫ്ലാറ്റ് നിവാസികളെ അപമാനിച്ച സംഭവത്തിൽ പ്രസ്താവന തിരുത്താൻ തയ്യാറെന്ന് കെ ജെ മാക്സി. താമസക്കാർക്ക് വേദന ഉണ്ടായെങ്കിൽ പ്രസ്താവന പിൻവലിക്കാമെന്ന് മാക്സി പറഞ്ഞു.

കൊച്ചി: മുണ്ടംവേലി ഫ്ലാറ്റ് വിഷയത്തിൽ താമസക്കാരെ അപമാനിച്ച പ്രസ്താവന തിരുത്താൻ തയ്യാറായി കൊച്ചി മുൻ എംഎൽഎ കെ ജെ മാക്സി. താമസക്കാർക്ക് വേദന ഉണ്ടായെങ്കിൽ പ്രസ്താവന പിൻവലിക്കാമെന്ന് മാക്സി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിർമ്മാണ അപാകതയിൽ അന്വേഷണം നടത്തുകയാണെങ്കിൽ സഹകരിക്കും. ഫ്ലാറ്റിലെ പാവങ്ങളായ താമസക്കാരെ സംരക്ഷിക്കണമെന്നാണ് തൻ്റെ നിലപാടെന്നും കെ ജെ മാക്സി പറഞ്ഞു. ഭരണം മാറിയപ്പോൾ താമസക്കാർ ഒതളങ്ങപോലെ തിരിഞ്ഞു എന്നായിരുന്നു മാക്സി കഴിഞ്ഞ ദിവസം പറഞ്ഞത്.

പിന്നാക്ക അവസ്ഥയിൽ നിൽക്കുന്ന ജനവിഭാഗത്തെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. കെട്ടിട നിർമാണത്തിൽ എന്തെങ്കിലും അപാകതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ പരിഹരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ഇതിനായുള്ള ശ്രമം നടക്കുമ്പോൾ ഭരണം മാറിയതോടെ സ്ഥിതി മാറി. നിലവിലുള്ള സർക്കാർ പ്രശ്നങ്ങൾ പരിഹരിക്കണം. നിർമ്മാണ അപാകതകളിൽ സർക്കാർ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. കെട്ടിടത്തിൻ്റെ ഇപ്പോഴത്തെ സ്ഥിതി സംബന്ധിച്ചു വിദഗ്ധ പരിശോധന നടത്തണം. കെട്ടിടം പൊളിച്ചു കളയേണ്ടതാണെങ്കിൽ പൊളിച്ചു കളയണമെന്നും കെ ജെ മാക്സി വ്യക്തമാക്കി.

അതേസമയം അധിക്ഷേപ പരാമർശത്തിൽ മുണ്ടംവേലി ഫ്ലാറ്റ് നിവാസികൾ കെ ജെ മാക്സിയുടെ വീട്ടിലേക്ക് മാർച്ച് നടത്തും. എന്നാൽ മാർച്ചോ സമരമോ ചെയ്യുന്നത് അവരുടെ സ്വാതന്ത്ര്യമാണെന്നും അതിൽ തനിക്ക് പേടിയില്ലെന്നും കെ ജെ മാക്സി പ്രതികരിച്ചു.

നിർമാണ അപാകതയുള്ള മുണ്ടംവേലി പി ആൻ്റ് ടി ഫ്ലാറ്റ് സമുച്ചയം പൊളിച്ചുകളയണമെന്ന മുഖ്യമന്ത്രി വി ഡി സതീശൻ്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് ഫ്ലാറ്റിലെ താമസക്കാർക്കെതിരെ കെ ജെ മാക്സി രംഗത്തെത്തിയത്. പുനരധിവാസം ആവശ്യപ്പെടുന്ന ഫ്ലാറ്റിലെ താമസക്കാർ, സർക്കാർ മാറിയപ്പോൾ മലക്കം മറിഞ്ഞെന്നും മുതലെടുപ്പിനായി കോൺഗ്രസുകാരെ പോയി കണ്ടെന്നുമായിരുന്നു മാക്സിയുടെ പ്രതികരണം. "അവിടുത്തെ ജനം ഒതളങ്ങ പോലെയാണ്. സർക്കാർ മാറിയപ്പോൾ ഒറ്റ മറിച്ചിൽ. രാഷ്ട്രീയമുതലെടുപ്പിനായി കോൺഗ്രസുകാരെ പോയി കണ്ടു"- എന്നിങ്ങനെയായിരുന്നു കെ ജെ മാക്സി പറഞ്ഞത്. ഫ്ലാറ്റ് സമുച്ചയം പൊളിച്ചുകളയണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അറ്റകുറ്റപ്പണി ചെയ്ത് പരിഹരിക്കാവുന്ന പ്രശ്നങ്ങളേ ഉള്ളൂവെന്നും മാക്സി പറഞ്ഞിരുന്നു.

അതേസമയം ഫ്ലാറ്റ് വിഷയത്തിൽ സർക്കാരിന്‍റെ തുടർനടപടി പ്രധാനമാണ്. വിജിലൻസ് അന്വേഷണം ഉണ്ടാകുമെന്ന് എംഎൽഎ മുഹമ്മദ് ഷിയാസ് ആവർത്തിക്കുമ്പോഴും ഇതുവരെ വിജ്ഞാപനം ആയിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വയനാട്ടിൽ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി; സിറ്റിംഗ് സീറ്റ് നഷ്ടമായതും സംഘടന പ്രവർത്തനങ്ങളിലെ വീഴ്ചയും ചർച്ചയാകും, ഉദ്ഘാടനം എ വിജയരാഘവൻ
കെ.സി. വേണു​ഗോപാലിനെതിരെ സൈബർ ആക്രമണം, പ്രതികളായ അഞ്ച് പേരും കോൺ​ഗ്രസ് അനുഭാവികൾ